രക്ഷിതാക്കൾ രജിസ്റ്റർ ചെയ്യൂ, കുട്ടികൾക്ക് വാക്സിൻ എടുക്കാം
text_fieldsഅമേരിക്കയിൽ കുട്ടികളിൽ നടന്ന ഫൈസർ വാക്സിൻ പരീക്ഷണത്തിൽ ഒമ്പതുവയസ്സുകാരിയായ മരിസോൽ ഗറാർദോ മാതാവിനോടൊപ്പമെത്തി ഫൈസർ വാക്സിൻെറ രണ്ടാം ഡോസ് സ്വീകരിച്ചപ്പോൾ. നോർത്ത് കരോലൈനയിലെ ദുർദാമിലെ ഡ്യൂക്ക് ഹെൽത്തിൽനിന്നുള്ള ദൃശ്യം. 12നും 15നും ഇടയിൽ പ്രയമുള്ളവർക്ക് വാക്സിൻ നൽകാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിട്ടുണ്ട് ഫോട്ടോ: റോയിട്ടേഴ്സ്
ദോഹ: ഖത്തറിൽ ഇനി മുതൽ 12 മുതൽ 15 വയസ്സുവരെ പ്രായക്കാർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. ഈ പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യാം. ആരോഗ്യമന്ത്രാലയത്തിൻെറ വെബ്സൈറ്റായ www.moph.gov.qa യിലൂടെ മേയ് 16 മുതലാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. നടപടികൾ പൂർത്തിയാകുന്ന മുറക്ക് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽനിന്ന് (പി.എച്ച്.സി.സി) അറിയിപ്പ് ലഭിക്കും.
ഫൈസർ വാക്സിനാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകുകയെന്ന് നേരത്തേതന്നെ മന്ത്രാലയം അറിയിച്ചിരുന്നു. നിലവിൽ രാജ്യത്ത് ഫൈസർ, മൊഡേണ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്. ഫൈസർ 16 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കും മൊഡേണ 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കുമാണ് നൽകുന്നത്.
12നും 15നും ഇടയിൽ പ്രയമുള്ളവരിൽ നടത്തിയ പരീക്ഷണങ്ങളിൽ ഫൈസർ വാക്സിൻ ഈ പ്രായക്കാർക്ക് കോവിഡിൽനിന്ന് പ്രതിരോധം നൽകുന്നുെണ്ടന്നും വാക്സിൻ സുരക്ഷിതമാണെന്നും തെളിഞ്ഞിട്ടുണ്ട്. അമേരിക്കയിൽ ഈ പ്രായക്കാർക്ക് വാക്സിൻ നൽകാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിട്ടുമുണ്ട്. ഇതടക്കം ആഗോളതലത്തിൽ നടക്കുന്ന വിവിധ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഖത്തറിലും ഈ പ്രായക്കാർക്ക് വാക്സിൻ നൽകാൻ ആേരാഗ്യമന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്. രാജ്യത്ത് വാക്സിനുകൾ കോവിഡിനെതിരെ മികച്ച പ്രതിരോധം നൽകുന്നുെണ്ടന്ന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. രാജ്യത്ത് വാക്നേഷൻ കാമ്പയിൽ വേഗത്തിൽ പുരോഗമിക്കുകയാണ്.
കുട്ടികൾക്കുകൂടി വാക്സിൻ നൽകുന്നതോടെ രോഗത്തിൽനിന്ന് അവരെ സംരക്ഷിക്കുക മാത്രമല്ല വിദ്യാഭ്യാസരംഗത്തെ അന്തരീക്ഷം കൂടുതൽ എളുപ്പമാക്കുകയുമാണ് ചെയ്യുകയെന്ന് അധികൃതർ പറയുന്നു.
സ്കൂളുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ഒഴിവാക്കപ്പെടുകയും പഴയ സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്യും. സാമൂഹികകാര്യങ്ങളിൽ കുട്ടികൾക്ക് കൂടുതൽ സ്വാതന്ത്ര്യവും ലഭിക്കും.നിലവിൽ കുട്ടികൾക്ക് മാളുകളിലടക്കം പ്രവേശനമില്ല. ഈ സ്ഥിതി അവർക്ക് വാക്സിൻ ലഭ്യമാകുന്നതോടെ മാറും.കുട്ടികളുടെ ശാരീരിക മാനസികാരോഗ്യം കൂടുതൽ ശക്തമാകാൻ ഇതിലൂടെ സാധിക്കും.
കോവിഡ് വാക്സിൻെറ ഫലപ്രാപ്തി ആറുമാസത്തിലധികം നീളുന്നതായി ആഗോളതലത്തിൽ െതളിവുകളുണ്ട്. കുട്ടികൾക്കുകൂടി വാക്സിൻ നൽകുന്നതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള വൻഅവസരമാണ് കൈവന്നിരിക്കുന്നത്. വരുന്ന സെപ്റ്റംബർ മുതൽ അടുത്ത സ്കൂൾ വർഷം തുടങ്ങാനിരിക്കേ രാജ്യത്തെ വിദ്യാഭ്യാസരംഗവും കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിപ്പോകാൻ ഇത് ഇടയാക്കുമെന്നും ഈരംഗത്തുള്ളവർ പറയുന്നു.
സ്കൂളിലടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനും ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിലൂടെ സാധ്യമാകും.മേയ് 28 മുതൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുകയാണ്. അന്നുമുതൽ സ്കൂളുകൾ 30 ശതമാനം ശേഷിയിൽ െബ്ലൻഡഡ് പാഠ്യരീതിയിൽ പ്രവർത്തനം പുനരാരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.