Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപാരച്യൂട്ടിൽ...

പാരച്യൂട്ടിൽ ഗിന്നസിലേറാൻ മോഹം

text_fields
bookmark_border
പാരച്യൂട്ടിൽ ഗിന്നസിലേറാൻ മോഹം
cancel

ദോ​ഹ: പലവിധ റെക്കോർഡുകൾ ഉണ്ട്​. ദർബുസ്സാഇയിൽ ഇന്ന്​ മറ്റൊരു ​െറക്കോർഡ് സ്​ഥാപിക്കാനുള്ള ശ്രമം നടക്കും. ലോ ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ര​ച്യൂ​ട്ട് നിർമിച്ച്​ ഗി​ന്ന​സ് റെ​ക്കോ​ര്‍ഡ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ശ്ര ​മമാണ്​ ഇന്ന്​ പാരമ്പര്യനഗരമായ ദ​ർബുസ്സാഇയിൽ ന​ട​ക്കുക. പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ലെ സം​യു​ക്ത പ്ര​ത്യേ​ക സേ​നാ പാ​രാ​ട്രൂ​പ്പു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന്​ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് പരിപാടി നടക്കുക. പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍മീ​ഡി​യ​യി​ല്‍ പോ​സ്​റ്റ്​ ചെ​യ്ത സ​ന്ദേ​ശ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ദ​ര്‍ബുസ്സാഇയിൽ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം പ്ര​ത്യേ​ക പ​വ​ലി​യ​ന്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് മ​ന്ത്രാ​ല​യം ഇ​വി​ട​ത്തെ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​ത്.


മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ലി​യ പ​വ​ലി​യ​നാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ക്കാ​യി വി​ദ്യാ​ഭ്യാ​സ ബോ​ധ​വ​ത്​ക​ര​ണ പ​രി​പാ​ടി​ക​ളു​മു​ണ്ട്. യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ​യും എ​യ​ര്‍ക്രാ​ഫ്റ്റു​ക​ളു​ടെ​യും നി​യ​ന്ത്ര​ണം, വി​മ​ര്‍ശ​നാ​ത്മ​ക ചി​ന്ത​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ല്‍, സ്വ​യം​പ്ര​തി​രോ​ധ ശേ​ഷി രൂ​പ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ​യി​ല്‍ അ​റി​വും പ്രാ​യോ​ഗി​ക പാ​ഠ​ങ്ങ​ളും പ​ക​ര്‍ന്നു​ന​ല്‍കും. വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ള്‍ക്കൊ​പ്പം സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsparatute
News Summary - paratute-qatar-qatar news
Next Story