Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപാ​റ​ക്ക​ൽ അ​ബ്ദു​ല്ല...

പാ​റ​ക്ക​ൽ അ​ബ്ദു​ല്ല ടേം ​വ്യ​വ​സ്ഥ​യി​ൽ മ​ന്ത്രി​യാ​കും; പ്ര​തീ​ക്ഷയോടെ പ്ര​വാ​സി മലയാളികളും

text_fields
bookmark_border
പാ​റ​ക്ക​ൽ അ​ബ്ദു​ല്ല ടേം ​വ്യ​വ​സ്ഥ​യി​ൽ മ​ന്ത്രി​യാ​കും; പ്ര​തീ​ക്ഷയോടെ പ്ര​വാ​സി മലയാളികളും
cancel
camera_alt

പാ​റ​ക്ക​ൽ അ​ബ്ദു​ല്ല

ദോ​ഹ: ഖ​ത്ത​ർ പ്ര​വാ​സി വ്യ​വ​സാ​യി​യും കു​റ്റ്യാ​ടി നി​യു​ക്ത എം.​എ​ൽ.​എ​യു​മാ​യ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല വ​രാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്. മു​സ്‌​ലിം ലീ​ഗ് മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക ക​ഴി​ഞ്ഞ​ദി​വ​സം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴാ​ണ് ആ​റാ​മ​നാ​യി പാ​ർ​ട്ടി​യു​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ജ​ന​കീ​യ മു​ഖ​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല ഇ​ടം​പി​ടി​ച്ച​ത്. ടേം ​വ്യ​വ​സ്ഥ​യി​ൽ ര​ണ്ട​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​കും അ​ദ്ദേ​ഹം മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ക. മന്ത്രിതല ചർച്ചകളുടെ തുടക്കം മുതൽ തന്നെ പാ​റ​ക്ക​ൽ അ​ബ്ദു​ല്ലുടെ പേര് മുസ് ലിം ലീഗ് സജീവമായി പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ടേം വ്യവസ്ഥയിൽ പരിഗണിക്കുകയായിരുന്നു.

ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക -രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യിരുന്ന പാ​റ​ക്ക​ൽ അ​ബ്ദു​ല്ല മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് വ​രു​ന്ന​ത് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്, പ്ര​ത്യേ​കി​ച്ച് ഖ​ത്ത​റി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​പ്ര​തീ​ക്ഷ​യോടെയാണ് നോക്കികാണുന്നത്. പ്ര​വാ​സി​ പ്ര​ശ്ന​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന ഒ​രാ​ൾ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് പ്ര​വാ​സി ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജം പ​ക​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഖ​ത്ത​ർ കെ.​എം.​സി.​സി.​യു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ അ​ദ്ദേ​ഹം ഖ​ത്ത​റി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ൽ നി​ര​ന്ത​രം ഇ​ട​പെ​ടു​ക​യും കെ.​എം.​സി.​സി​യു​ടെ പ്ര​വാ​സി സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പ്ര​വാ​സ​ലോ​ക​ത്ത് അ​ദ്ദേ​ഹം കാ​ഴ്ച​വെ​ച്ച സം​ഘാ​ട​ക മി​ക​വാ​ണ് അ​ദ്ദേ​ഹ​ത്തെ മു​സ്‌​ലിം ലീ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. തു​ട​ർ​ന്ന് 2016-ൽ ​കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം പ്ര​വാ​സി​ക​ളു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ശ​ബ്ദ​മാ​യി സ​ഭ​ക്ക​ക​ത്തും പു​റ​ത്തും തി​ള​ങ്ങി​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ൽ പ്ര​വാ​സി വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ലും മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​യ വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും, ഇ​ത്ത​വ​ണ മികച്ച തി​രി​ച്ചു​വ​ര​വാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്.

പാ​റ​ക്ക​ൽ അ​ബ്ദു​ല്ല മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു എ​ന്ന വാ​ർ​ത്ത വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ​യും പ്ര​തീ​ക്ഷ​യോ​ടെ​യു​മാ​ണ് ഖ​ത്ത​റി​ലെ മ​ല​യാ​ളി സ​മൂ​ഹം സ്വീ​ക​രി​ച്ച​ത്. കെ.​എം.​സി.​സി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ -പ്ര​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് പ​ദ​വി​യെ​ന്ന് ഖ​ത്ത​റി​ലെ പ്ര​വാ​സി പ്ര​മു​ഖ​ർ പ്ര​തി​ക​രി​ച്ചു. മി​ക​ച്ച പ​രി​ഗ​ണ​ന​യി​ലൂ​ടെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ശ​ബ്ദം ഭ​ര​ണ​ത​ല​ത്തി​ൽ എ​ത്തി​ക്കാ​നും പ​രി​ഹാ​രം കാ​ണാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TermHopefullysystemExpatriate Malayalis
News Summary - Parakkall Abdullah will become a minister under the term system; expatriate Malayalis are also hopeful
Next Story