പാപ്പിനിശ്ശേരി ഹിദായത്തുൽ ഇസ്ലാം ഭാരവാഹികൾ
text_fieldsഹാരിസ് (പ്രസിഡന്റ്), അബ്ദു പാപ്പിനിശ്ശേരി (ജന. സെക്രട്ടറി), ജമാൽ (ട്രഷറർ)
ദോഹ: പാപ്പിനിശ്ശേരി ഹിദായത്തുൽ ഇസ്ലാം സംഘം ഖത്തറിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റ് ഹാരിസ് കെ അധ്യക്ഷത വഹിച്ചു. അബ്ദു പാപ്പിനിശ്ശേരി സ്വാഗതവും സി.എ. ജമാൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഹബീബ് റഹ്മാൻ കിഴിശ്ശേരി ഉദ്ബോധന പ്രസംഗം നടത്തി.
വൈസ് പ്രസിഡന്റ് നൗഫൽ കെ നന്ദി പറഞ്ഞു. പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി കെ. ഹാരിസിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി : അബ്ദു പാപ്പിനിശ്ശേരി, ട്രഷറർ സി.എ ജമാൽ.
ഉപദേശക സമിതി അംഗങ്ങൾ വി.വി മുഹമ്മദ് ഷാഫി, വി.വി അബ്ദുൽ സലാം, മുഹമ്മദ് റാഫി.കെ. വൈസ് പ്രസിഡന്റുമാർ: അഹമ്മദ് ഫൈസി സി.എച്ച്, റിയാസ് അഹമ്മദ് ഇ.വി.ടി, നവാസ് എം.സി. ജോയിന്റ് സെക്രെട്ടറിമാർ: നൗഫൽ കെ, അഹമ്മദ് സ്വാബിർ പി, ജഹാസിർ മമ്മു ടി.വി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

