മീറ്റ് പിസ്സക്ക് സസ്യാധിഷ്ഠിത ബദലുമായി പപ്പാ ജോൺസ്
text_fieldsപപ്പാ ജോൺസ് ജാക്ക്ഫ്രൂട്ട് പെപ്പറോണി പിസ്സ അവതരിപ്പിക്കുന്നു
ദോഹ: മാംസാധിഷ്ഠിതമായ പരമ്പരാഗത പിസ്സ ആസ്വാദനത്തെ പുനർനിർവചിച്ച് രുചിമേളത്തിന്റെ പുതിയ കഥയുമായി പപ്പാ ജോൺസ്. ശ്രദ്ധയോടെയും പാചക വൈദഗ്ധ്യത്തോടെയും രൂപകൽപന ചെയ്ത ജാക്ക്ഫ്രൂട്ട് പെപ്പറോണി പിസ്സ അവതരിപ്പിച്ചാണ് പപ്പാ ജോൺസ് ശ്രദ്ധ നേടുന്നത്. മാംസത്തിന് പകരം ചക്ക ഉപയോഗിച്ചു ഉണ്ടാക്കിയ പെപ്പറോണി കൊണ്ടാണ് ചക്ക പെപ്പറോണി പിസ്സ ഉണ്ടാക്കിയിരിക്കുന്നത്. ഖത്തറിൽ ഇത്തരമൊന്ന് ആദ്യമാണെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെട്ടു. മാംസാഹാരം കഴിക്കാത്തവർക്കും സന്തോഷത്തോടെ ആസ്വദിച്ച് ഈ സസ്യാധിഷ്ഠിത പിസ്സ കഴിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ അഭിരുചികളും മുൻഗണനകളും മാറുന്നതിനനുസരിച്ച് നവീകരണത്തിനും പുതിയ മാതൃകകൾ അവതരിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് പപ്പാ ജോൺസ് ഖത്തർ ആൻഡ് ഒമാൻ ജനറൽ മാനേജർ ജോസഫ് ജോസഫ് പറഞ്ഞു. ലോഞ്ചിങ്ങിനോടനുബന്ധിച്ച് പരിമിത കാലത്തേക്ക് ഡബ്ൾ ഡിലൈറ്റ് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 44 റിയാലിന് രണ്ട് ചെറിയ പിസ്സകളും 66 റിയാലിന് രണ്ട് മീഡിയം പിസ്സകളും 88 റിയാലിന് രണ്ട് വലിയ പിസ്സകളും വാങ്ങാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

