വൻ ഓണം ഓഫറുകളുമായി പാണ്ട ഹൈപ്പർ മാർക്കറ്റ്
text_fieldsദോഹ: മാവേലി മന്നനെ വരവേൽക്കാനൊരുങ്ങുന്ന മലയാളികളെ പാണ്ട ഹൈപ്പർമാർക്കറ്റിൽ കാത്തിരിക്കുന്നത് വൻ ഓഫറുകൾ. ഒട്ടും തനിമ നഷ്ടപ്പെടാതെ ഓണമാഘോഷിക്കാൻ വിവിധ വിഭാഗങ്ങളിലായി വൻവിലക്കുറവിൽ നിരവധി ഉൽപന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയകാലം െകാണ്ടുതന്നെ ഖത്തറിൽ റീട്ടെയ്ൽ രംഗത്ത് സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട കേന്ദ്രമായി മാറാൻ പാണ്ട ഹൈപ്പർമാർക്കറ്റിന് കഴിഞ്ഞിട്ടുണ്ട്.
പച്ചക്കറി, ഇറച്ചി, മീൻ തുടങ്ങി എല്ലാസാധനങ്ങളും സാധാരണക്കാരന് താങ്ങാനാകുന്ന വിലയിൽ തന്നെ നൽകുക എന്നതാണ് പാണ്ടയെ വ്യത്യസ്തമാക്കുന്നത്. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങൾക്കുമുള്ള വൻവിലക്കുറവ് അനുഭവിച്ചറിയാം. പലയിനം ഇന്ത്യൻ പച്ചക്കറികളും പഴങ്ങളും പലചരക്ക് സാധനങ്ങളും ഈ വാരാന്ത്യ ഓഫറുകളിലൂടെ പാണ്ട ഒരുക്കിക്കഴിഞ്ഞു.
ലേഡീസ്, ജൻറ്സ്, കിഡ്സ് വിഭാഗങ്ങളിലുള്ള വസ്ത്രങ്ങളുടെ പുതിയ കളക്ഷനുകളും ഉണ്ട്. റെയ്മണ്ട്സ് ഷേർട്ടിങ്, സ്യൂട്ടിങ്, പാർക് അവന്യു തുടങ്ങിയ ബ്രാൻറുകളുടെ തുണിത്തരങ്ങളുമുണ്ട്. മികച്ച വിവിധ തരം ബ്രാൻറുകളുടെ ഷൂ, പാദരക്ഷകൾ, ബാഗുകൾ, എന്നിവ ഉൾകൊള്ളുന്ന വിശാലമായ ഫൂട്ട്വെയർ സെക്ഷനും പാണ്ട ൈഹപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

