Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്ദർശകരെ സ്വാഗതംചെയ്ത് പാണ്ട ഹൗസ്
text_fieldsbookmark_border
പാണ്ട ഹൗസ് പാർക്ക് സന്ദർശകർ
ദോഹ: ഖത്തറിൽ അതിഥികളായെത്തി സന്ദർശകരുടെ പ്രിയപ്പെട്ടവരായിമാറിയ സുഹൈൽ, തുറായ പാണ്ടകളെ കാണാൻ റമദാനിലും അവസരം. നോമ്പു ദിനങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് മണി വരെ അൽ ഖോറിലെ പാണ്ട ഹൗസ് സന്ദർശകർക്കായി തുറന്നിടുമെന്ന് അധികൃതർ അറിയിച്ചു.
ഔൻ ആപ്ലിക്കേഷൻ വഴിയാണ് സന്ദർശകർ ടിക്കറ്റ് എടുക്കേണ്ടത്. ബുക്ക് ചെയ്ത ടിക്കറ്റിന് ഒരു ദിവസം മാത്രമാണ് കാലാവധി. മുതിർന്നവർക്ക് 50 റിയാലും 14ന് താഴെ പ്രായമുള്ള കുട്ടികൾക്ക് 25 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
ലോകകപ്പിന് മുമ്പായി സെപ്റ്റംബറിലാണ് ചൈനയുടെ സമ്മാനമായി ഖത്തറിലേക്ക് രണ്ടു പാണ്ടകളെത്തുന്നത്. പ്രത്യേക ശീതീകരണ സംവിധാനങ്ങളോടെ ആരംഭിച്ച പാർക്കിലാണ് ഇവരുടെ താമസം. ലോകകപ്പ് വേളയിൽ മത്സരം പ്രവചനം നടത്തിയും മറ്റുമായി ഏറെ പ്രശസ്തിയും നേടിയിരുന്നു ഇരുവരും.
Next Story

