ഫലസ്തീൻ ടെക്നോക്രാറ്റിക് കമ്മിറ്റി രൂപവത്കരണം; മധ്യസ്ഥരാജ്യങ്ങൾ സ്വാഗതം ചെയ്തു
text_fieldsദോഹ: ഗസ്സയുടെ ഭരണനിർവഹണത്തിനായി ഡോ. അലി അബ്ദുൽ ഹമീദ് ഷാത്തിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ടെക്നോക്രാറ്റിക് കമ്മിറ്റി രൂപവത്കരിച്ചതിനെ മധ്യസ്ഥരാജ്യങ്ങളായ ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നിവർ സ്വാഗതം ചെയ്തു.
ഗസ്സയിലെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് കരുത്തുപകരുന്ന സുപ്രധാന നീക്കമാണിതെന്ന് മധ്യസ്ഥ രാജ്യങ്ങൾ വിലയിരുത്തി.
യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച പദ്ധതിയനുസരിച്ച്, ഗസ്സയിലെ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കാൻ ഈ കമ്മിറ്റിയുടെ രൂപവത്കരണം വഴിതുറക്കുമെന്ന് ഖത്തർ പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിൽ സമാധാനം നിലനിർത്തുന്നതിനും സംഘർഷങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.
സുസ്ഥിരമായി സമാധാനം കൈവരിക്കുന്നതിനും ഗസ്സയുടെ പുനർനിർമാണത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും എല്ലാ കക്ഷികളും കരാർ പൂർണമായും നടപ്പിലാക്കണമെന്നും മധ്യസ്ഥ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

