ഫലസ്തീൻ പ്രസിഡൻറ് എത്തി; ഇന്ന് അമീറുമായി കൂടിക്കാഴ്ച
text_fieldsദോഹയിൽ എത്തിയ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെ വിദേശകാര്യ സഹമന്ത്രി സുൽത്താൻ സഅദ് അൽ
മുറൈഖി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദോഹ: ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ഖത്തറിലെത്തി. വിദേശകാര്യ സഹമന്ത്രി സുൽത്താൻ സഅദ് അൽ മുറൈഖിയും ഖത്തറിലെ ഫലസ്തീൻ അംബാസഡറും അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. അബ്ബാസിനൊപ്പം ഉന്നതതല സംഘവും ഉണ്ട്. മഹ്മൂദ് അബ്ബാസുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഇരുസൗഹൃദരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ചും വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും ഇരുനേതാക്കളും തിങ്കളാഴ്ച സംസാരിക്കും. ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ചയാകും.

