Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫ​ല​സ്​​തീ​ൻ: ഖ​ത്ത​ർ...

ഫ​ല​സ്​​തീ​ൻ: ഖ​ത്ത​ർ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഉ​പ പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
ഫ​ല​സ്​​തീ​ൻ: ഖ​ത്ത​ർ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഉ​പ പ്ര​ധാ​ന​മ​ന്ത്രി
cancel
camera_alt

ഫ​ല​സ്​​തീ​നി​ലെ ഫ​ത്​​ഹ് കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ജി​ബ്രീ​ൽ റ​ജൂ​ബു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു  

ദോ​ഹ: ഫ​ല​സ്​​തീ​ൻ വി​ഷ​യ​ത്തി​ൽ ഖ​ത്ത​ർ നി​ല​പാ​ടി​ന് മാ​റ്റ​മി​ല്ലെ​ന്നും ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്ക് ന​ൽ​കു​ന്ന പി​ന്തു​ണ തു​ട​രു​മെ​ന്നും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി വ്യ​ക്ത​മാ​ക്കി. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഖ​ത്ത​റി​ലെ​ത്തി​യ ഫ​ല​സ്​​തീ​നി​ലെ ഫ​ത്​​ഹ് കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ജി​ബ്രീ​ൽ റ​ജൂ​ബു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ​യാ​ണ് ഉ​പ പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഖ​ത്ത​റും ഫ​ല​സ്​​തീ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും പൊ​തു​താ​ൽ​പ​ര്യ വി​ഷ​യ​ങ്ങ​ളും ഇ​രു നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. ഫ​ത്​​ഹും ഹ​മാ​സും ത​മ്മി​ലു​ള്ള ദേ​ശീ​യ മ​ഞ്ഞു​രു​ക്ക ച​ർ​ച്ച​ക​ൾ​ക്ക് ഖ​ത്ത​റിെൻറ പൂ​ർ​ണ പി​ന്തു​ണ​യും ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഉ​റ​പ്പു​ന​ൽ​കി.

മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും സ്​​ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്​​ട്ര തീ​രു​മാ​ന​ങ്ങ​ൾ, അ​റ​ബ് പീ​സ്​ ഇ​നി​ഷി​യേ​റ്റി​വ്, ദ്വി​രാ​ഷ്​​ട്ര സി​ദ്ധാ​ന്തം എ​ന്നി​വ അ​ടി​സ്​ ഥാ​ന​മാ​ക്കി ഫ​ല​സ്​​തീ​ൻ വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineQatar Minister
Next Story