ഫലസ്തീന്‍ ഹ്യൂമാനിറ്റേറിയന്‍ ഫോറം: 100 ദശലക്ഷം റിയാലിന്‍െറ പദ്ധതികള്‍ക്ക് ധാരണ
text_fieldsദോഹ: ഖത്തര്‍ ചാരിറ്റിയുടെ കീഴില്‍ കഴിഞ്ഞ ദിവസം ദോഹയില്‍ സമാപിച്ച ഫലസ്തീന്‍ ഹ്യൂമാനിറ്റേറിയന്‍ ഫോറത്തില്‍ വിവിധ പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കുമായി 100 മില്യന്‍ റിയാലിന്‍െറ വാഗ്ദാനം ലഭിച്ചു. ഫോറത്തിന്‍െറ തുടര്‍ച്ചയായി ഖത്തര്‍ ചാരിറ്റി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫലസ്തീനിലെ വിവിധ അടിസ്ഥാന സൗകര്യവികസന പ്രവൃത്തികള്‍ക്കും നിര്‍മ്മാണ പ്രവൃത്തികള്‍ക്കും സംരംഭങ്ങള്‍ക്കുമായി 100 മില്യന്‍ റിയാല്‍ ശേഖരിക്കാന്‍ സാധിച്ചതായി പത്രമ്മേളനത്തില്‍ ഖത്തര്‍ ചാരിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ശാക്തീകരണം, സാമൂഹ്യക്ഷേമം തുടങ്ങി വിവിധ മേഖലകള്‍ കേന്ദ്രീകിച്ചാണ് പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതെന്നും ഖത്തര്‍ ചാരിറ്റി ചൂണ്ടിക്കാട്ടി.
ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ നിന്നായി 75ലധികം സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ നിന്നും മറ്റ് ചാരിറ്റി അസോസിയേഷനുകളില്‍ നിന്നുമായി നൂറിലധികം പ്രതിനിധികളാണ് ഫലസ്തീന്‍ ഹ്യൂമാനിറ്റേറിയന്‍ ഫോറത്തില്‍ പങ്കെടുത്തത്. കൂടാതെ ഹ്യൂമാനിറ്റേറിയന്‍ പ്രവര്‍ത്തനമേഖലയിലെ നിരവധി ഗവേഷകരും പരിചയസമ്പന്നരും ഫോറത്തില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
