Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർണ്ണാഭമായി പാലക്കാടൻ പെരുമ സീസൺ 2

text_fields
bookmark_border
വർണ്ണാഭമായി പാലക്കാടൻ പെരുമ സീസൺ 2
cancel

ദോഹ: ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “പാലക്കാടൻ പെരുമ - സീസൺ 2” കലാ -സാംസ്കാരിക സംഗമം സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പാലക്കാടിന്റെ പൈതൃകവും സംസ്കാരവും സൗഹൃദവും വിളിച്ചോതിയ പരിപാടിയിൽ ഇൻകാസ് പ്രവർത്തകരും, കുടുംബാംഗങ്ങളും പങ്കെടുത്തു. സംഗീത -നൃത്ത പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.

ഇൻകാസ് പാലക്കാട് ജില്ലാ ആക്ടിങ് പ്രസിഡന്റ് നിസാർ അത്താടിയിൽ അധ്യക്ഷത വഹിച്ച പരിപാടി, ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ദീഖ് പുറായിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഷാ സ്വാഗതം പറഞ്ഞു. പാലക്കാട് എം.എൽ.എയും നടനും സംവിധായകനുമായ രമേഷ് പിഷാരടി മുഖ്യാതിഥിയായിരുന്നു.

ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇൻകാസ് ജനറൽ സെക്രട്ടറി ഈപ്പൻ തോമസ്, ഇൻകാസ് പാലക്കാട് മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ്‌, യൂത്ത് വിങ് പ്രസിഡന്റ് മുഹമ്മദ് അഷ്കർ, ജനറൽ സെക്രട്ടറി കെ.വി. ഹബീബ്, പ്രോഗ്രാം കൺവീനർ കൃഷ്ണചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, ഇൻകാസ് നേതാക്കളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, കെ.കെ. ഉസ്‌മാൻ, മുഹമ്മദ് ഷാനവാസ്, ജോൺ ഗിൽബർട്ട്, അഷറഫ് വടകര, ബി.എം. ഫാസിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ലാ ട്രഷറർ ജിൻസ് ജോസ് നന്ദി പറഞ്ഞു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗം അഷറഫ് ഉസ്മാൻ, പാലക്കാട് ജില്ലാ നേതാക്കളായ ഷമീർ പട്ടാമ്പി, താജുദ്ദീൻ, മുസ്തഫ ദോഹ സ്റ്റേജ്, എ.വി. ഷാജി, മുജീബ്, പ്രദീപ് ഷണ്മുഖൻ, ബാബു പട്ടാമ്പി, ശിഹാബ്, കെ.കെ. ജമീർ, ഷൗക്കത്ത്, ആഷിക് തിയ്യാട്, സുഹൈൽ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palakkadan Peruma Season 2 celebrated colorfully
Next Story