പാലക്കാട് പ്രീമിയർ ലീഗ്: ഐൻസ്റ്റാർ ജേതാക്കൾ
text_fieldsപാലക്കാട് പ്രീമിയർ ലീഗ് ക്രിക്കറ്റ് ജേതാക്കൾ ട്രോഫിയുമായി
ദോഹ: ഖത്തറിലെ പാലക്കാട് ജില്ലയിൽ നിന്നുള്ളവർക്ക് ജില്ലതല ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു. ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് ടർഫിൽ നടന്ന ടൂർണമെന്റിൽ ആറ് ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ ആരോ ഖത്തറിനെ 48 റൺസിന് തോൽപിച്ച് ഐൻസ്റ്റാർ സി.സി ചാമ്പ്യന്മാരായി. ഐൻസ്റ്റാർ, ആരോ ഖത്തർ, ഖത്തർ ഹീറോസ്, ഒബിജി സിസി, ഏവിയേറ്റേഴ്സ്, ഡോമിനോസ് ഖത്തർ എന്നീ ടീമുകളാണ് പങ്കെടുത്തത്.
പുഷ്അപ്പ് വേൾഡ് റെക്കോഡ് ജേതാവായ ഫാറൂഖ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഫ്ലെമിങ്കോസ് ഖത്തർ ടൂർണമെന്റ് നിയന്ത്രിച്ചു. ആരോ ഖത്തറിന്റെ ഷാനിൽ പുളിക്കലിനെ മികച്ച കളിക്കാരനായും, ഐൻസ്റ്റാറിന്റെ ഹുസൈനെ മികച്ച ബൗളറായും തിരഞ്ഞെടുത്തു.
പാലക്കാട് പ്രീമിയർ ലീഗ് സംഘാടകരായ മുനീർ സുലൈമാൻ, റഹീം. സി കെ, ഷെഫീഖ് അബുബക്കർ, ഷാഹുൽ, ഷെഫീഖ് ചക്കര, ഫറൂഖ്, സാഹിബ് ഫലീൽ, ആദർശ്, സ്പോൺസർമാരുടെ പ്രതിനിധികളായ പീറ്റർ, റെജി വയനാട് എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

