സൂഖ് വാഖിഫിൽ പാകിസ്താനി മാമ്പഴമേള സമാപിച്ചു
text_fieldsസൂഖ് വാഖിഫിൽ പാകിസ്താനി മാമ്പഴ മേളയിലെ
സന്ദർശകത്തിരക്ക്
ദോഹ: സൂഖ് വാഖിഫിൽ നടന്ന മൂന്നാമത് 'ഹംബ' പാകിസ്താനി മാമ്പഴ മേളയും പ്രദർശനവും സമാപിച്ചു. വൻ ജനപങ്കാളിത്തത്തോടെ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ സമാപിച്ച മേളയിൽ 174,152 കിലോ മാമ്പഴമാണ് വിറ്റഴിച്ചത്. 84,600ഓളം പേർ മേളയിൽ സന്ദർശകരായെത്തി.
ഖത്തറിലെ പ്രൈവറ്റ് എൻജിനീയറിങ് ഓഫിസും പാകിസ്താൻ എംബസിയും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. മുപ്പതിലധികം പാകിസ്താനി, പ്രാദേശിക കമ്പനികളും 30ലധികം റെസ്റ്റാറന്റുകളും ഭക്ഷ്യ ഉൽപാദകരും മേളയുടെ ഭാഗമായി. മാമ്പഴങ്ങൾ കൂടാതെ മാമ്പഴ വിഭവങ്ങൾ, ഡെസേർട്ടുകൾ, അച്ചാറുകൾ, ജ്യൂസുകൾ, ഐസ്ക്രീം തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.
ഭക്ഷ്യസുരക്ഷയും ഉയർന്ന ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ലബോറട്ടറിയും ഇവിടെ സജ്ജീകരിച്ചിരുന്നു. പൊതുജനാരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, വാണിജ്യ ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ആവശ്യമായ പരിശോധനകൾ നടത്തിയത്. മുൻവർഷങ്ങളിലെ വിജയത്തിന് തുടർച്ചയായി, സൂഖ് വാഖിഫിലെ ഏറ്റവും പ്രധാനപ്പെട്ട സീസണൽ പരിപാടികളിലൊന്നായി ഈ മേള മാറിയെന്ന് ജനറൽ സൂപ്പർവൈസർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

