Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​നും മ​ധ്യ​സ്ഥ...

ഖ​ത്ത​റി​നും മ​ധ്യ​സ്ഥ രാ​ഷ്ട്ര​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ച്ച് പാ​കി​സ്താ​ൻ

text_fields
bookmark_border
ഖ​ത്ത​റി​നും മ​ധ്യ​സ്ഥ രാ​ഷ്ട്ര​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ച്ച് പാ​കി​സ്താ​ൻ
cancel

ദോ​ഹ: മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളി​ൽ ഖ​ത്ത​ർ അടക്കമുള്ള രാഷ്ട്രങ്ങൾക്ക് നന്ദി അറിയിച്ച് പാകിസ്താൻ പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ശ​രീ​ഫ്. ഇറാൻ -യു.എസ് വെടിനിർത്തൽ യാ​ഥാ​ർ​ത്ഥ്യ​മാ​യ​തി​ന് പി​ന്നാ​ലെ ത​ന്റെ ഔ​ദ്യോ​ഗി​ക 'എ​ക്സ്' അക്കൗണ്ടിലൂടെ​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള മ​ധ്യ​സ്ഥ​ത​യി​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. ഖത്തർ, ചൈ​ന, സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി​യ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ൾ വ​ഹി​ച്ച പ​ങ്കി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

"വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കു​ന്ന​തി​നും, ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളി​ലൂ​ടെ സം​ഘ​ർ​ഷ​ത്തി​ന് സ​മ​ഗ്ര​വും അ​ന്തി​മ​വു​മാ​യ പ​രി​ഹാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ന​ൽ​കി​യ പൂ​ർ​ണ്ണ പി​ന്തു​ണ​യ്ക്ക് ആ​ത്മാ​ർ​ത്ഥ​മാ​യ ന​ന്ദി അ​റി​യി​ക്കു​ന്നു." - ഷ​ഹ​ബാ​സ് ശ​രീ​ഫ് കു​റി​ച്ചു. ന​യ​ത​ന്ത്ര പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്റെ ഫ​ല​മാ​യാണ് ഇ​ത് സാ​ധ്യ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഈ ​ക​രാ​ർ വ​ലി​യ ചു​വ​ടു​വെ​പ്പാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഇ​തി​നി​ടെ, ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖു​ലൈ​ഫി​യെ പാ​കി​സ്താ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ഇ​ഷാ​ഖ് ദാ​ർ ഫോ​ണി​ൽ വി​ളി​ച്ച് മേ​ഖ​ല​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. സം​ഭാ​ഷ​ണ​ത്തി​നി​ടെ, പാ​കി​സ്താ​ന്റെ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളെ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ഭി​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Pakistan issues warning to Qatar and mediating nations
Next Story