പാകിസ്താൻ സിട്രസ് ഫെസ്റ്റിവലിന് തുടക്കം
text_fieldsദോഹ: പാകിസ്താൻ സിട്രസ് ഫെസ്റ്റിവലിന് അൽ വക്റ ഓൾഡ് സൂഖിൽ ഗംഭീര തുടക്കം. ഉദ്ഘാടന ദിവസം തന്നെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഖത്തറിലെ പാകിസ്താൻ എംബസിയും അൽ വക്റ ഓൽഡ് സൂഖ് മാനേജ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന മേള ജനുവരി 18 വരെ നീണ്ടുനിൽക്കും. അൽ വക്റ ഓൾഡ് സൂഖിലെ കടൽതീരത്തുള്ള ‘ഫർദത്ത് അൽ മദ്ഹൂബ്’ ഒരുക്കിയ വേദിയിൽ വൈകീട്ട് നാലു മുതൽ രാത്രി 9 വരെ ആണ് പ്രദർശന സമയം. അൽ വക്റയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ നടക്കുന്നത് കൊണ്ട് തന്നെ നിരവധി കുടുംബങ്ങളും വിദേശ വിനോദസഞ്ചാരികളും ഉദ്ഘാടന ദിവസം മേളക്കെത്തിയിരുന്നു.
ഓറഞ്ച് പ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കിന്നോ, മന്ദാരിൻ തുടങ്ങി വിവിധയിനം വർഗത്തിൽപ്പെട്ട പഴങ്ങളും അവ ഉപയോഗിച്ചുണ്ടാക്കുന്ന മധുരപലഹാരങ്ങൾ, ജ്യൂസുകൾ, ഡെസേട്ടുകൾ എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.
ലോകത്തിലെ സിട്രസ് ഉൽപാദനത്തിൽ 12ാം സ്ഥാനത്താണ് പാകിസ്താൻ. പ്രതിവർഷം ഏകദേശം 24 ലക്ഷം ടൺ സിട്രസ് പഴങ്ങളാണ് പാകിസ്താനിൽ ഉൽദിപ്പിക്കുന്നത്. 2024-25 കാലയളവിൽ ഏകദേശം 32.85 കോടി ഡോളറിന്റെ വരുമാനമാണ് സിട്രസ് കയറ്റുമതിയിലൂടെ പാകിസ്താൻ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

