നിറങ്ങൾക്കൊപ്പം ചിരിയും; ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ കുഞ്ഞുമിടുക്കന്മാരുടെ പെയിന്റിങ് മത്സരം
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച പെയിന്റിങ് മത്സരത്തിൽനിന്ന്
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, മെക്കയിൻസ് സ്റ്റോറിൽ കുട്ടികൾക്കായി പെയിന്റിങ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 70ഓളം വിദ്യാർഥികൾ പങ്കെടുത്തു.വ്യത്യസ്ത രാജ്യങ്ങളിലെ കുട്ടികളുടെ ക്രിയാത്മകമായ സൃഷ്ടികളിൽ നിന്നും അർഹരായവരെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.
‘ഇത്തരത്തിലുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ കലാപരമായ കഴിവുകളെ തിരിച്ചറിയാനും അർഹരായവരെ പ്രോത്സാഹിപ്പിക്കാനും ഗ്രാൻഡ് മാൾ അവസരമൊരുക്കാറുണ്ട്. അവരുടെ ഭാവിയെ തിളക്കമുള്ളതാക്കാൻ ഇത്തരം ചെറിയ വേദികൾ വലിയ പങ്കുവഹിക്കുന്നു’- ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വിദ്യാർഥികളുടെ താൽപര്യത്തെയും മാതാപിതാക്കളുടെ പ്രതീക്ഷയെയും അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരത്തിൽ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് മാൾ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

