പാഡെൽ ചാമ്പ്യൻഷിപ്പിന് കൊടിയിറക്കം
text_fieldsഖത്തർ പാഡെൽ ചാമ്പ്യൻഷിപ് വിജയികൾ
ദോഹ: ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോപ്ലക്സിൽ നടന്ന മേജർ പ്രീമിയർ പാഡൽ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് ടോപ് സീഡ് താരങ്ങൾ. പുരുഷ സിംഗ്ൾസിൽ ലോക ഒന്നാം നമ്പർ സഖ്യമായ സ്പെയിനിന്റെ അർതുറോ കോലോ, അർജന്റീനയുടെ അഗസ്റ്റിൻ താപിയ സഖ്യവും, വനിതാ സിംഗ്ൾസിൽ ലോക രണ്ടാം നമ്പർ സഖ്യമായ സ്പെയിനിന്റെ ഗമ്മ ട്രിയ, ഡെൽഫിന ബ്രിയ സഖ്യവും കിരീടമണിഞ്ഞു. ഫൈനലിൽ രണ്ടാം സീഡായ ഫെഡറികോ ചിൻഗോട്ടോ-അലയാന്ദ്രോ ഗലാൻ ടീമിനെയാണ് പുരുഷ സഖ്യം തോൽപിച്ചത്. നിലവിലെ ജേതാക്കളായ അർതുറോ-അഗസ്റ്റിൻ കൂട്ടിന് തങ്ങളുടെ കിരീടം നിലനിർത്താനും കഴിഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ ഫൈനലിന് ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. ഖത്തർ ടെന്നിസ്, സ്ക്വാഷ്, പാഡെൽ ഫെഡറേഷൻ പ്രസിഡന്റ് നാസർ ബിൻഗാനിം അൽ ഖുലൈഫി ട്രോഫികൾ സമ്മാനിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

