പ്രവാസികൾ ജീവിതം നാടിനു സമർപ്പിച്ചവർ -പി. സുരേന്ദ്രൻ
text_fieldsദോഹ: പ്രവാസികളായി മറ്റുനാടുകളിലേക്ക് ചേക്കേറിയവർ അവരുടെ ജീവിതവും സമ്പാദ്യവും നാടിനു സമർപ്പിച്ചവരാണെന്ന് കഥാകൃത്ത് പി. സുരേന്ദ്രൻ. മുതിർന്ന മാധ്യമ പ്രവർത്തകനും പ്രവാസിയുമായ അഹമദ് പാതിരിപ്പറ്റ എഴുതിയ ‘ദോഹയിൽ നടന്നു തീർത്ത വഴികൾ’ പുസ്തക പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട് ഇന്നു നേടിയ വികസനങ്ങൾക്കു പിറകിൽ പ്രവാസികളുടെ കഠിനാധ്വാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷതവഹിച്ചു. മാംഗോ ഗ്രൂപ് എം.ഡി റഫീഖ് അഹമ്മദ് പുസ്തകം സ്വീകരിച്ചു. അഷ്റഫ് തൂണേരി പുസ്തക പരിചയം നടത്തി. അബ്ദുല്ലകോയ കണ്ണങ്കടവ്, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, ഹേമ മോഹൻ, എം.ടി. നിലമ്പൂർ, നാസർ കക്കട്ടിൽ, ടി.വി. കുഞ്ഞമ്മദ് ഹാജി, എ.പി. സുമേഷ്, പി.എം. ബിജു, അഹമദ് പാതിരിപ്പറ്റ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

