പി. അബ്ദുല്‍ ഗഫൂര്‍ ഇനി ഒാർമ
text_fieldsദോഹ: നാട്ടിലും പ്രവാസലോകത്തും സാമൂഹ്യസേവന മേഖലയിൽ സജീവമായിരുന്ന പി. അബ്ദുല്‍ ഗഫൂര്‍ ഇനി ഒാർമ. സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സജീവപ്രവർത്തകനും തൃശൂര്‍ അല്‍ ഉമ്മ ട്രസ്റ്റ് ചെയര്‍മാനുമായ മതിലകം ചക്കരപ്പാടം സ്വദേശി പി. അബ്ദുല്‍ ഗഫൂര്‍ (62) ആണ് വെള്ളിയാഴ്ച ഖത്തറിൽ നിര്യാതനായത്. ചക്കരപ്പാടം പോനിശ്ശേരി പരേതരായ അബ്ദുറഹിമാെൻറയും െഎഷാബിയുടെയും മകനാണ്. ഇന്ത്യൻ എയർഫോഴ്സിൽ നിന്ന് വിരമിച്ച ശേഷം പ്രവാസ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
ഖത്തറിൽ തൃശൂര്‍ ജില്ല ഇസ്ലാമിക് അസോസിയേഷനും അതിെൻറ കീഴിൽ കനിവ് എന്ന ജീവകാരുണ്യ സംരംഭവും രൂപവത്കരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. തൃശൂര്‍ അല്‍ ഉമ്മ ട്രസ്റ്റ് രൂപവത്കരണത്തിലും ഹിറ മസ്ജിദും അനുബന്ധ സ്ഥാപനങ്ങളും പടുത്തുയര്‍ത്തുന്നതിലും പരിപാലനത്തിലും മുന്‍നിരയിലുണ്ടായിരുന്നു. ഖത്തർ സ്റ്റീലില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ഖത്തർ ഇൻസ്ട്രുമെേൻറഷൻ സ്ഥാപനത്തിെൻറ പാർട്ണറായിരുന്നു. ഇൗയടുത്ത് നാട്ടിൽ പോയ അദ്ദേഹം കഴിഞ്ഞ ഒന്നാം തീയതി മകളുടെ വിവാഹം കഴിഞ്ഞ ശേഷം നാലിനാണ് ഖത്തറിൽ തിരിച്ചെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വക്റ ഹമദ് ആശുപത്രിയിലായിരുന്നു മരണം.
ഖബറടക്കം ഖത്തറിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഭാര്യമാർ: നിസ (ഖത്തർ), ബുഷറ. മക്കൾ: മുഹ്സിൻ, മുഫ്ലിഹ് (ഇരുവരും ആസ്ട്രേലിയ), മുഫീദ, മുസ്ലിഹ് (ഇറ്റലി), മുബീൻ, മുനീർ, മുഅ്മിന (മലേഷ്യ), മുഇൗൻ, മുആദ്, മുഷീർ, മർവ. മരുമക്കൾ: ബിജിൽ(ഖത്തർ), റാഫി (പൊലീസ് വകുപ്പ്, പാലക്കാട്). സഹോദരങ്ങൾ: അബ്ദുൽഖാദർ പോനിശ്ശേരി (മാധ്യമം മുൻ തൃശൂർ ജില്ല ഒാർഗനൈസർ), അബ്ദുൽ മനാഫ്, അബ്ദുൽമജീദ് (യു.എ.ഇ.), സാറ, നഫീസ, ഖദീജ, നസീമ (പ്രധാനാധ്യാപിക, മാങ്ങോട്ടുപടി സ്കൂൾ ചാവക്കാട്), സുബൈദ. 35 വർഷേത്താളമായി ഖത്തറിൽ ജോലി ചെയ്യുന്ന ഗഫൂർ നിലവിൽ സീഷോർ ഗ്രൂപ്പിലാണ് ജോലി െചയ്തിരുന്നത്. തൃശൂർ ജില്ലാ ഇസ്ലാമിക് അസോസിയേഷൻ മുൻപ്രസിഡൻറാണ്. നിലവിൽ എക്സിക്യുട്ടീവ് അംഗമാണ്.
ഖത്തറിൽ ജീവകാരുണ്യ ജനസേവന മേഖലയിൽ മാതൃകാപരമായ ഒേട്ടറെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വിശാലമായ സൗഹൃദബന്ധമുണ്ടായിരുന്നു. ജനസേവന ജീവകാരുണ്യമേഖലയിൽ വൻ നഷ്ടമാണ് പി. അബ്ദുല്‍ ഗഫൂറിെൻറ നിര്യാണമെന്നും പുതുതലമുറക്ക് അദ്ദേഹത്തിെൻറ ജീവിതത്തിൽ നിന്ന് നിരവധി മാതൃകകൾ പകർത്താനുണ്ടെന്നും സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡൻറ് കെ.സി അബ്ദുൽലത്തീഫ് അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)