Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരോ​ഗ​ശ​മ​ന​ത്തി​ന്​...

രോ​ഗ​ശ​മ​ന​ത്തി​ന്​ ഓ​​ക്സി​​ജ​​ൻ തെ​​റപ്പി; ഇ​ത്​ ഹൈ​​പ്പ​​ർ​​ബാ​​രി​​ക് ചേം​​ബ​​ർ സം​​വി​​ധാ​​നം

text_fields
bookmark_border
രോ​ഗ​ശ​മ​ന​ത്തി​ന്​ ഓ​​ക്സി​​ജ​​ൻ തെ​​റപ്പി; ഇ​ത്​ ഹൈ​​പ്പ​​ർ​​ബാ​​രി​​ക് ചേം​​ബ​​ർ സം​​വി​​ധാ​​നം
cancel
camera_alt?????????? ????????????????? ???????????????????????????? ???????????? ??????? ????????????????? ?????????? ????????? ?????????? ?????????????????????? ???????????????????? ??????????????????????????? ????????????? ??????????????

ദോ​​​ഹ: ഹ​​​മ​​​ദ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ഉ​​​ദ്ഘാ​​​ട​​ ​നം ചെ​​​യ്ത േട്രാ​​​മ ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജ​​​ൻ​​​സി സെ​​​ൻ​​​റ​​​റി​​​ലെ ഹൈ​​​പ്പ​​​ർ​​​ബാ​​​രി​​​ക ് തെ​​​റ​​​പ്പി യൂ​​​നി​​​റ്റ് ഈ ​മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ദ്യ​​​ത്തേ​​​ത്. 2013 മു​​​ത​​​ൽ ഹൈ​​​പ്പ​​​ർ​​​ബാ​​​രി​​​ക് ഓ​​​ക്സി​​​ജ​​​ൻ തെ​​​റ​​​പ്പി സം​​​വി​​​ധാ​​​നം ഹ​​​മ​​​ദ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന് കീ​​​ഴി​​ലു​​ണ്ടാ​​യി​​രു​​ന്നു. കൂ​​​ടു​​​ത​​​ൽ വി​​​ക​​​സി​​​പ്പി​​​ച്ച പു​​​തി​​​യ ഹൈ​​​പ്പ​​​ർ​​​ബാ​​​രി​​​ക് തെ​​​റ​​​പ്പി യൂ​​​നി​​​റ്റാ​​​ണ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​ത്. 18 പേ​​​ർ​​​ക്ക് ഒ​​​രേ സ​​​മ​​​യം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന തെ​​​റ​​​പ്പി​​ യൂ​​​ണി​​​റ്റാ​ണി​ത്. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ​​​തു​മാ​ണ്. മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ദ്യ സം​​​വി​​​ധാ​​​ന​​​വു​​മാ​​​ണി​​​തെ​​​ന്ന് എ​​​ച്ച്.​എം.​​​സി ഹൈ​​​പ്പ​​​ർ​​​ബാ​​​രി​​​ക് ഓ​​​ക്സി​​​ജ​​​ൻ തെ​​​റ​പ്പി േപ്രാ​​​ഗ്രാം മേ​​​ധാ​​​വി​​​യും അ​​​ന​​​സ്​​​​തേ​​​ഷ്യ സീ​​​നി​​​യ​​​ർ ക​​​ൺ​​​സ​​​ൽ​​​ട്ട​​​ൻ​​​റു​​​മാ​​​യ ഡോ. ​​​കോ​​​കാ​​​ഷ് ഒ​​​സാ​​​മ പ​​​റ​​​ഞ്ഞു.


പ്ര​​​ത്യേ​​​ക ചേം​​​ബ​​​റി​​​നു​​​ള്ളി​​​ൽ ഉ​​​യ​​​ർ​​​ന്ന അ​​​ന്ത​​​രീ​​​ക്ഷ മ​​​ർ​​​ദം ക്ര​​​മീ​​​ക​​​രി​​​ച്ച​​ ശേ​​​ഷ​​​മാ​​​ണ് ഓ​​​ക്സി​​​ജ​​​ൻ തെ​​​റ​​​പ്പി ന​​​ൽ​​​കു​​​ന്ന​​​ത്. ഉ​​​യ​​​ർ​​​ന്ന അ​​​ന്ത​​​രീ​​​ക്ഷ മ​​​ർ​​​ദ​​​ത്തി​​​ൽ കൂ​​​ടി​​​യ അ​​​ള​​​വി​​​ൽ ശ​​​രീ​​​ര​ക​​​ല​​​ക​​​ളി​​​ലേ​​​ക്കും പ്ലാ​​​സ്​​​​മ​​​യി​​​ലേ​​​ക്കും ഓ​​ക്സി​​​ജ​​​ൻ എ​​​ത്തു​​​ന്ന​​​ത് മൂ​​​ലം അ​​​ട​​​ഞ്ഞ ര​​​ക്ത​​​ക്കു​​​ഴ​​​ലു​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള ഓ​​​ക്സി​​​ജ​​​ൻ സ​​​ഞ്ചാ​​​രം വ​​​ർ​​​ധി​​​ക്കു​​​ക​​​യും പു​​തി​​​യ ചെ​​​റു​​ര​​​ക്ത​​​ക്കു​​​ഴ​​​ലു​​​ക​​​ൾ രൂ​​​പം കൊ​​​ള്ളു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഇ​​​തു​​​വ​​​ഴി ശ​​​രീ​​​ര​​​ത്തി​​​ലെ മു​​​റി​​​വു​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ സു​​​ഖ​​​പ്പെ​​​ടു​​​ത്താ​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്നു. ഉ​​​യ​​​ർ​​​ന്ന മ​​​ർ​​​ദ​​​ത്തി​​​ൽ ഓ​​​ക്സി​​​ജ​​​ൻ എ​​​ത്തു​​​ന്ന​​​ത് മൂ​​​ലം ശ​​​രീ​​​ര​​​ത്തി​​​ലെ രോ​​​ഗ പ്ര​​തി​​​രോ​​​ധ​ശേ​​​ഷി​​​യും വ​​​ർ​​​ധി​​​ക്കും.പ്ര​​​ധാ​​​ന​​​മാ​​​യും ര​​​ണ്ട് രീ​​​തി​​​യി​​​ലു​​​ള്ള ചേം​​​ബ​​​റു​​​ക​​​ളാ​​​ണ് ഹൈ​​​പ്പ​​​ർ​​​ബാ​​​രി​​​ക് ഓ​​​ക്സി​​​ജ​​​ൻ ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​ത്. ഒ​ന്ന് ഒ​​​രേ​സ​​​മ​​​യം രോ​​​ഗി​​​ക്ക് മാ​​​ത്രം ചി​​​കി​​​ത്സ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​ന്ന മോ​​​ണോ പ്ലേ​​​സ്​ ചേം​​​ബ​​​റാ​​ണ്. ഒ​​​ന്നി​​​ല​​​ധി​​​കം രോ​​​ഗി​​​ക​​​ൾ​​​ക്ക് ഒ​​​രേ സ​​​മ​​​യം ചി​​​കി​​​ത്സ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​ന്ന മ​​​ൾ​​​ട്ടി പ്ല​​​സ്​ ചേം​​​ബ​​​റാ​ണ് മ​​റ്റൊ​​ന്ന്. നേ​​​ര​​​േ​ത്ത മോ​​​ണോ പ്ലോ​​​സ്​ ചേം​​​ബ​​​ർ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​ന്നാ​​ൽ, ഇ​​​പ്പോ​​​ൾ മ​​​ൾ​​​ട്ടി പ്ലേ​​​സ്​ ചേം​​​ബ​റു​​​മെ​​​ത്തി​​​യി​​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsoxygen theraphy
News Summary - oxygen theraphy-qatar-gulf news
Next Story