പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് തിരിച്ചെടുക്കാം
text_fieldsപിടിച്ചെടുത്ത് അധികൃതർ സൂക്ഷിക്കുന്ന വാഹനങ്ങളിൽ ചിലത്
ദോഹ: വിവിധ കാര്യങ്ങൾക്കായി അധികൃതർ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് തിരിച്ചെടുക്കാൻ ഗതാഗത വകുപ്പ് അവസരമൊരുക്കുന്നു. ഇതിനായി ഒരുമാസത്തെ സമയമാണ് ഗതാഗത വകുപ്പ് അനുവദിച്ചിരിക്കുന്നത്. മൂന്നു മാസത്തിലധികമായി അധികൃതർ നീക്കംചെയ്യുകയും ഇൻഡസ്ട്രിയൽ ഏരിയയിലെ യാർഡിലേക്ക് മാറ്റുകയും ചെയ്ത വാഹനങ്ങളിൽ തങ്ങളുടേത് ഉണ്ടെങ്കിൽ അവ ഈ സൗകര്യത്തിലൂടെ തിരിച്ചെടുക്കാൻ കഴിയും.
ഇൻഡസ്ട്രിയൽ ഏരിയ സ് ട്രീറ്റ് നമ്പർ 52ലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വകുപ്പിലാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടത്. പിഴ, ഗ്രൗണ്ട് ഫീസ് എന്നിവ അടച്ച് നടപടികൾ പൂർത്തീകരിച്ചാൽ വാഹനങ്ങൾ ഉടമകൾക്ക് വീണ്ടെടുക്കാൻ കഴിയും. നവംബർ 18 മുതൽ ഒരു മാസത്തേക്കാണ് ഈ സേവനം ലഭ്യമാകുക. നിശ്ചിത സമയത്തിനകവും ഉടമകൾ ഹാജരായി നടപടികൾ പൂർത്തിയാക്കാത്ത വാഹനങ്ങൾ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ലേലത്തിൽ വെക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.