അമിതവേഗം വേണ്ട, ചുവപ്പ് സിഗ്നൽ മറികടക്കേണ്ട
text_fieldsദോഹ: ഗതാഗതവകുപ്പിെൻറ ‘അപകടരഹിത വേനൽക്കാലം’ കാമ്പയിൻ പുതിയ തലത്തിലേക്ക്. അഞ്ചാം ആഴ്ചയിലേക്ക് കടക്കുന്ന കാമ്പയിനിെൻറ ഇൗ ആഴ്ചയിലെ തലവാചകം ‘അമിതവേഗവും ചുവപ്പ് സിഗ്നൽ അവഗണിക്കുന്നതും അപകടകരം’ എന്നതാണ്. വാഹനം അമിതവേഗതയിൽ ഒാടിക്കുന്നതും ചുവപ്പ് സിഗ്നൽ തെളിഞ്ഞുകിടക്കുേമ്പാൾ വാഹനം ഒാടിച്ചുപോകുന്നതും അപകടങ്ങൾക്കുള്ള പ്രധാനകാരണമെന്നതിനാലാണ് വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുന്നത്്.
കാൽനടക്കാരുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും വാഹനം ഒാടിക്കുന്നവരുടെയും സഹയാത്രികരുടെയും സുരക്ഷ കണക്കിലെടുത്ത് ഇത്തരത്തിലുള്ള നിയലംഘനങ്ങൾ ഒഴിവാക്കണമന്ന് ഗതാഗതവകുപ്പ് ജനറൽ ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു. ഇതുസംബന്ധിച്ച് വകുപ്പിെൻറ ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിവര–ബോധവത്കരണ വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് റാഥി അൽ ഹജ്രി സംസാരിച്ചു.
ചുവപ്പ് സിഗ്നൽ മറികടക്കുന്നവരിൽ നിന്ന് 6000 റിയാൽ പിഴ ഇൗടാക്കും. ഇതിന് പുറമേ മുന്നറിയിപ്പായി ഏഴ് പോയിൻറും ലഭിക്കും. ഇത്തരം പോയിൻറ് കൂടുന്നതിനനുസരിച്ച് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും പിന്നീട് വരും. തങ്ങൾ വരുത്തുന്ന നിയമലംഘനങ്ങൾ എത്രത്തോളം വലുതാണെന്നുള്ള ഒാർമപ്പെടുത്തൽ കൂടിയാണ് പിഴ ശിക്ഷയിലൂടെ നൽകുന്നത്. രാജ്യത്ത് അപകടങ്ങൾ കുറക്കുകയും പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പ്രധാനമായും വകുപ്പ് ലക്ഷ്യമിടുന്നത്.
റോഡ്സ് എഞ്ചിനീയറിങ് വകുപ്പ് ട്രാഫിക് പ്ലാനിങ് സെക്ഷൻ മേധാവി ക്യാപ്റ്റൻ മുഹമ്മദ് മിസ്ഫർ അൽ ഹജ്രിയും വാർത്താസമ്മേളനത്തിൽ സംസാരിച്ചു. ഇൗ വർഷം ആദ്യത്തിലെ കണക്കുകൾ പ്രകാരം അമിതവേഗത മൂലമുള്ള ഗതാഗതനിയലംഘനങ്ങൾ കൂടിവരുന്നതായി അദ്ദേഹം പറഞ്ഞു. ഇക്കാലയളവിൽ അമിതവേഗതസംബന്ധിച്ചുള്ള 51,000 നിയമലംഘനങ്ങളും സിഗ്നൽ മറികടക്കൽ സംബന്ധിച്ച 6700 നിയമലംഘനങ്ങളുമാണ് ഉണ്ടായത്. ചുവപ്പ് സിഗ്നൽ കത്തിനിൽക്കുേമ്പാൾ വാഹനം കടന്നുപോകുന്നത് ആളുകളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള അപകടങ്ങൾക്ക് ഇടയാക്കും.
- ചുവപ്പ് സിഗ്നൽ വാഹനങ്ങൾ നിർത്താനുള്ളതാണ്.
- മഞ്ഞ ലൈറ്റ് വാഹനങ്ങൾ മുന്നോട്ട് എടുക്കാൻ തയാറായി നിൽക്കാനുള്ളതാണ്. പക്ഷേ, വാഹനം നീക്കാൻ പാടില്ല.
- പച്ച ലൈറ്റുകൾ വാഹനങ്ങൾ മുന്നോട്ട് എടുക്കാനുള്ളതാണ്.
- വാഹനം ഒാടിക്കുന്നവർ
- കൂടുതൽ ശ്രദ്ധിക്കണം
- വേഗതാപരിധി ലംഘിക്കരുത്. ആംബുലൻസുകൾ, ഫയർസ്റ്റേഷൻ വാഹനങ്ങൾ, മറ്റ് അടിയന്തരസാഹചര്യങ്ങളിൽ പോകുന്ന വാഹനങ്ങൾ എന്നിവയുടെ സാന്നിധ്യം എപ്പോഴും വാഹനങ്ങൾ ഒാടിക്കുന്നവർ മനസിൽ കാണണം. ട്രാഫിക് സിഗ്നലുകളിൽ എത്തുേമ്പാൾ വേഗത പരമാവധി കുറക്കണം.
- കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുന്ന സമയം, പാർപ്പിടമേഖല, വളവുകൾ, തിരിവുകൾ, ജങ്ഷനുകൾ, റൗണ്ട് എബൗട്ടുകൾ, പാലങ്ങൾ, ടണലുകൾ, സ്കൂളുകളുടെ പരിസരങ്ങൾ, ആശുപത്രികൾ എന്നിവ ഉള്ള സ് ഥലങ്ങളിൽ വേഗത പരമാവധി കുറക്കണം.
- റോഡിെൻറ അവസ്ഥ, കാലാവസ്ഥ, വിവിധ സാഹചര്യങ്ങൾ എന്നിവ പോലുള്ള ഘട്ടങ്ങളിൽ അതിനനുസരിച്ച് വേഗത നിയന്ത്രിക്കണം.
- കാൽനടക്കാർക്കും പിഴ
റോഡ് സുരക്ഷാ വിഷയത്തിൽ കാൽനടക്കാരും ഏറെ ശ്രദ്ധിക്കണം. റോഡ്മുറിച്ചുകടക്കുന്നവർ നിയമം കൃത്യമായി പാലിക്കണം. റോഡ് മുറിച്ചുകടക്കാനുള്ള സിഗ്നൽ തെളിഞ്ഞാൽ ഉടൻ കടക്കണം. വാഹനങ്ങൾ കടന്നുപോകണമെന്ന് ട്രാഫിക് പൊലീസുകാർ നിർദേശിച്ചുകഴിഞ്ഞാൽപിന്നെ റോഡ് മുറിച്ചുകടക്കരുത്. റോഡ് മുറിച്ചുകടക്കാനുള്ള സിഗ്നൽ പാലിക്കാതിരിക്കുകയോ ട്രാഫിസ് പൊലീസുകാരൻ നൽകുന്ന നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്യുന്ന കാൽനടക്കാർക്ക് 500 റിയാലാണ് പിഴ. എപ്പോഴും ഗതാഗത നിയമങ്ങൾ പാലിക്കാൻ കാൽനടക്കാർ ജാഗരൂകരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
