Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരാനിരിക്കുന്നത് 560 ലേറെ പരിപാടികൾ; ഖത്തർ ടൂറിസം ഇവന്റ് കലണ്ടർ 2026-27 പുറത്തിറക്കി

text_fields
bookmark_border
വരാനിരിക്കുന്നത് 560 ലേറെ പരിപാടികൾ; ഖത്തർ ടൂറിസം ഇവന്റ് കലണ്ടർ 2026-27 പുറത്തിറക്കി
cancel

ദോഹ: വൈവിധ്യമാർന്ന സാംസ്കാരിക -കായിക -വിനോദ പരിപാടികളുമായി 2026–27 സീസണിലെ പരിപാടികളുടെ ഇവന്റ് കലണ്ടർ പുറത്തിറക്കി ഖത്തർ ടൂറിസം വിഭാഗമായ വിസിറ്റ് ഖത്തർ. വിവിധ വിഭാഗങ്ങളിലായി 560ലേറെ പരിപാടികൾ അരങ്ങേറും. ഇതോടനുബന്ധിച്ച് ഏകീകൃത ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമും അവതരിപ്പിച്ചു. ഇവന്റുകൾ കണ്ടെത്തുന്നതിനും ടിക്കറ്റ് ബുക്കിങ്ങിനുമായാണ് ഏകീകൃത ടിക്കറ്റ് ബുക്കിങ് സംവിധാനം അവതരിപ്പിച്ചത്.

കല, കായികം, സംഗീതം, വിനോദം, ഭക്ഷണം, ബിസിനസ് തുടങ്ങിയ മേഖലകളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന പരിപാടികളുടെ പട്ടികയാണ് വിസിറ്റ് ഖത്തർ പുറത്തിറക്കിയത്. ഫിബ ബാസ്കറ്റ് ബോൾ ലോകകപ്പ്, ഫിഫ അണ്ടർ 17 ലോകകപ്പ്, ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രി, ആർട് ബേസൽ, ദോഹ ഫിലിം ഫെസ്റ്റിവൽ, ഖത്തർ അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവൽ, ഖത്തർ ടോയ് ഫെസ്റ്റിവൽ എന്നിവയാണ് പ്രധാനപ്പെട്ട പരിപാടികൾ. 780 ബിസിനസ് പങ്കാളികൾ പരിപാടികളുമായി സഹകരിക്കും. 120 രാജ്യങ്ങളിൽ ഇതോടനിബന്ധിച്ചുള്ള പ്രചാരണങ്ങൾ നടക്കും.

ഖത്തറിനെ ആഗോളതലത്തിൽ ബന്ധിപ്പിക്കുന്ന ഒരു സംയോജിത സംവിധാനമാണ് ഈ കലണ്ടറെന്ന് ഖത്തർ ടൂറിസം ചെയർമാനും വിസിറ്റ് ഖത്തർ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ഗതാഗതം തുടങ്ങിയ മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇത് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ നാഷണൽ വിഷൻ 2030-ന് കീഴിൽ രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിൽ വിനോദസഞ്ചാര മേഖല നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ പ്രധാന ഇവന്റുകളെല്ലാം ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതാണ് പുതിയ കലണ്ടർ. സർക്കാർ, സ്വകാര്യ മേഖലകളിലെ സംഘാടകർക്ക് അവരുടെ പരിപാടികൾ കലണ്ടറിൽ ഉൾപ്പെടുത്താനും അവസരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Over 560 Events Ahead: Visit Qatar Launches 2026–27 Event Calendar
Next Story