Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശാ​സ്​​ത്ര...

ശാ​സ്​​ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 50ലേ​റെ കോ​ഴ്​​സു​ക​ൾ

text_fields
bookmark_border
ശാ​സ്​​ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 50ലേ​റെ കോ​ഴ്​​സു​ക​ൾ
cancel
camera_alt

യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ദോ​ഹ ഫോ​ർ സ​യ​ൻ​സ്​ ആ​ൻ​ഡ് ടെ​ക്​​നോ​ള​ജി​യു​ടെ കോ​ഴ്​​സ്​ വി​വ​ര​ങ്ങ​ൾ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ സാ​ലി​ഹ്​ അ​ൽ സാ​ദ, ഡോ. ​സാ​ലിം അ​ൽ ന​ഈ​മി എ​ന്നി​വ​ർ പ്ര​ഖ്യാ​പി​ക്കു​ന്നു

ദോ​ഹ: ക​ഴി​ഞ്ഞ ദി​വ​സം അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി പ്ര​ഖ്യാ​പി​ച്ച ദോ​ഹ ശാ​സ്​​ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്​ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ളു​മാ​യി. അ​മീ​റി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ, 'യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ദോ​ഹ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി (യു.​ഡി.​എ​സ്.​ടി)​യി​ലെ കോ​ഴ്​​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ബോ​ർ​ഡ്​ ഓ​ഫ്​ ട്ര​സ്റ്റീ​സ്​ ചെ​യ​ർ​മാ​നും മു​ൻ ഊ​ർ​ജ മ​ന്ത്രി​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ സാ​ലി​ഹ്​ അ​ൽ സാ​ദ​യും സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ഡ​ന്‍റ്​ ഡോ. ​സാ​ലിം അ​ൽ ന​ഈ​മി​യും വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​ത്തെ പ്ര​ഥ​മ നാ​ഷ​ന​ൽ അ​​​​പ്ലൈ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ദോ​ഹ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 50ൽ ​ഏ​റെ കോ​ഴ്​​സു​ക​ൾ ത​യാ​റാ​ക്കി​യ​താ​യി അ​റി​യി​ച്ചു.

ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ​ക്ക്​ പു​റ​മെ, എ​ൻ​ജി​നീ​യ​റി​ങ്​ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ ഇ​ൻ​​ഡ​സ്​​ട്രി​യ​ൽ ട്രേ​ഡ്​​സ്, ബി​സി​ന​സ്​ മാ​നേ​ജ്​​മെ​ന്‍റ്, ക​മ്പ്യൂ​ട്ടി​ങ്​ ആ​ൻ​ഡ്​ ഐ.​ടി, ഹെ​ൽ​ത്ത്​ സ​യ​ൻ​സ്​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡി​​​​പ്ലോ​മ കോ​ഴ്​​സു​ക​ളു​മു​ണ്ടാ​വും. ബാ​ങ്കി​ങ്​ ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ ടെ​ക്​​നോ​ള​ജി, ​ഡേ​റ്റ സ​യ​ൻ​സ്​ ആ​ൻ​ഡ് ആ​ർ​ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, റെ​സി​പ്രേ​റ്റ​റി തി​യ​റി, മെ​ഡി​ക്ക​ൽ ​റേ​ഡി​യോ​ഗ്ര​ഫി എ​ന്നി​വ​യി​ലെ ബി​രു​ദ കോ​ഴ്​​സു​ക​ൾ ഖ​ത്ത​റി​ൽ ആ​ദ്യ​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​വി​ധ കോ​ഴ്സു​ക​ളു​ടെ പ​ട്ടി​ക​യും അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​ര്​ തെ​ര​​ഞ്ഞെ​ടു​ത്ത​ത്​ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​​യാ​ണെ​ന്നും പേ​രി​ൽ​ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ല​ക്ഷ്യ​വും ദൗ​ത്യ​വും തി​രി​ച്ച​റി​യ​പ്പെ​ട​ണ​മെ​ന്ന​നി​ല​യി​ലാ​ണ്​ ഈ ​തെ​ര​​ഞ്ഞെ​ടു​പ്പെ​ന്നും ഡോ. ​അ​ൽ സാ​ദ വി​ശ​ദീ​ക​രി​ച്ചു.

സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി എ​ന്ന​നി​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ക​ർ​ഷി​ക്ക​പ്പെ​ടും. അ​തി​ലു​പ​രി വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ളും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ലോ​കോ​ത്ത​ര ശാ​സ്ത്ര-​സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യാ​യി യു.​ഡി.​എ​സ്.​ടി​യെ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വി​ഷ​ൻ 2030ന്‍റെ ല​ക്ഷ്യം പോ​ലെ, ഭാ​വി ഖ​ത്ത​റി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്​ നാ​യ​ക​രാ​വാ​ൻ ശേ​ഷി​യു​ള്ള മി​ക​ച്ച ത​ല​മു​റ​യെ സൃ​ഷ്ടി​ക്കു​ക​യാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലൂ​ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ത്യാ​ധു​നി​ക​മാ​യ കാ​മ്പ​സ്, മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷം, സ്​​പോ​ർ​ട്​​സ്​ ടീ​മു​ക​ൾ, ഓ​ൺ​ലൈ​ൻ-​ഓ​ഫ്​​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​പു​ല​മാ​യ ലൈ​ബ്ര​റി, ഫി​റ്റ്​​ന​സ്​ റൂം, ​നീ​ന്ത​ൽ​ക്കു​ളം, ക​ഫ​റ്റീ​രി​യ, സ്റ്റു​ഡ​ന്‍റ്​ ലോ​ഞ്ച്​ ഉ​ൾ​പ്പെ​ടെ സ​ർ​വ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ്​ ക​മ്പ​സ്​ ത​യാ​റാ​വു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University of Science and Technology
News Summary - Over 50 courses at the University of Science and Technology
Next Story