45 ഡിഗ്രി കടന്നു, ചൂട് ഇനിയും കൂടും
text_fieldsദോഹ: സീസണിലെ ഏറ്റവും കൂടിയ താപനില കഴിഞ്ഞദിവസം രേഖപ്പെടുത്തിയതായി ഖത്തർ കാലാവസ്ഥാവകുപ്പ് അറിയിച്ചു. പലയിടങ്ങളിലും 46 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാലാവസ്ഥാവകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, അൽഖോർ, ഖത്തർ യൂനിവേഴ്സിറ്റി, ഷഹാനിയ, മിസൈമീർ, മുകൈനിസ്, തുറായ്ന എന്നിവിടങ്ങളിൽ 46 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഏറ്റവും കൂടിയ താപനില 43 ഡിഗ്രിയും കുറഞ്ഞ താപനില 31 ഡിഗ്രിയും രേഖപ്പെടുത്തി.
മിസൈദ്, ബൂസംറ എന്നിവിടങ്ങളിൽ 24 ഡിഗ്രിയാണ് കുറഞ്ഞ താപനില. മിസൈമീർ, സുഡാൻഥീൽ എന്നിവിടങ്ങളിൽ ബുധനാഴ്ചയും 46 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിൽ പകൽ ദിവസങ്ങളിൽ അന്തരീക്ഷ താപനില വർധിക്കും.വരും ദിവസങ്ങളിൽ 37 ഡിഗ്രിക്കും 47 ഡിഗ്രിക്കും ഇടയിലായിരിക്കും താപനില. ശനിയാഴ്ച 44 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു.
ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
കൂടുതൽ അയഞ്ഞതും ഇളം നിറങ്ങളിലുള്ളതുമായ വസ്ത്രം ധരിക്കുക.
കൂടുതൽ വെള്ളം കുടിക്കുക.
കുട്ടികളെ കാറുകളിൽ തനിച്ചാക്കി പുറത്തുപോകാതിരിക്കുക.
തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർ നിർബന്ധമായും ഇടവിട്ട് തണലിൽ വിശ്രമിക്കുക.

