Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനമ്മുടെ യാത്ര,...

നമ്മുടെ യാത്ര, നമ്മളുണ്ടാക്കും വാഹനങ്ങളിൽ

text_fields
bookmark_border
നമ്മുടെ യാത്ര, നമ്മളുണ്ടാക്കും വാഹനങ്ങളിൽ
cancel
camera_alt

ഖ​ത്ത​റി​ലെ ഇ​ല​ക്​​ട്രി​ക്​ ബ​സ്

പ​രി​സ്​​ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത സം​വി​ധാ​ന​മെ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കാ​നാ​യി വി​വി​ധ ന​ട​പ​ടി​ക​ളാ​ണ്​ ഖ​ത്ത​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ്. ഖ​ത്ത​റി​ൽ ഉ​ണ്ടാ​ക്കി​യ ആ​ദ്യ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​നം ഈ​യ​ടു​ത്ത്​ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യി​രു​ന്നു. റാ​സ്​ ബു​ ​ഫൊ​ണ്ടാ​സ്​ ​ഫ്രീ​സോ​ണി​ലാ​ണ്​ വാ​ഹ​നം നി​ർ​മി​ച്ച​ത്. ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ ഗൗ​സി​ൻ അ​ഡ്വാ​ൻ​സ്​ മൊ​ബി​ലി​റ്റി നി​ർ​മി​ച്ച​ ഇ​ല​ക്​​ട്രി​ക്​ ടെ​ർ​മി​ന​ൽ ട്രാ​ക്​​ട​റു​ക​ളാ​ണ്​ വി​ജ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​ത്. രാ​ജ്യ​ത്തെ ആ​ദ്യ ഇ​ല​ക്േ​ട്രാ​ണി​ക് വാ​ഹ​ന അ​സം​ബ്ലി ഫാ​ക്ട​റി​യാ​ണ്​ റാ​സ്​ ബു​​ഫൊ​ണ്ടാ​സ്​ ഫ്രീ​സോ​ണി​ൽ നി​ർ​മി​ക്കു​ന്ന​ത്. ഖ​ത്ത​ർ ഫ്രീ​സോ​ൺ അ​തോ​റി​റ്റി​യും (ക്യൂ.​എ​ഫ്.​ഇ​സ​ഡ്.​എ) ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ ഗൗ​സി​ൻ അ​ഡ്വാ​ൻ​സ്​ മൊ​ബി​ലി​റ്റി​യു​മാ​യി ചേ​ർ​ന്നു​ള്ള 20 ദ​ശ​ല​ക്ഷം യൂ​റോ മൂ​ല്യം വ​രു​ന്ന സം​യു​ക്ത സം​രം​ഭ​മാ​ണി​ത്. ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ​ക്കാ​യി ടെ​ൻ​ഡ​ർ വി​ളി​ച്ചി​രു​ന്നു.

ഇ​ല​ക്ട്രി​ക് ബ​സ്​ റാ​പി​ഡ് ട്രാ​ൻ​സി​റ്റ് വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന​തി​നു​മു​ള്ള ടെ​ൻ​ഡ​റാ​ണി​ത്. 2022 ആ​കു​മ്പോ​ഴേ​ക്ക് പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ൽ 25 ശ​ത​മാ​ന​വും പ​രി​സ്​​ഥി​തി സൗ​ഹൃ​ദ ഇ​ല​ക്ട്രി​ക് ബ​സു​ക​ളാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പൊ​തു ഗ​താ​ഗ​ത ബ​സു​ക​ൾ​ക്ക് പു​റ​മേ, പ​ബ്ലി​ക് സ്​​കൂ​ൾ ബ​സു​ക​ൾ, ദോ​ഹ മെേ​ട്രാ ഫീ​ഡ​ർ ബ​സു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ല​ക്ട്രി​ക് ബ​സു​ക​ളാ​ക്കി മാ​റ്റും. 2030ഓ​ടെ കാ​ർ​ബ​ൺ വി​സ​ര​ണം കു​റ​ച്ചു​കൊ​ണ്ട് പ​രി​സ്​​ഥി​തി സു​സ്​​ഥി​ര​ത​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് ഖ​ത്ത​ർ മു​ന്നേ​റു​ന്ന​ത്.

2022 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​നു​ള്ള പ്ര​ധാ​ന ബ​സ്​ സ​ർ​വി​സു​ക​ൾ​ക്ക് ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ല​ക്ട്രി​ക് മാ​സ്​ ട്രാ​ൻ​സി​റ്റ് ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന പ്ര​ഥ​മ ഫി​ഫ ലോ​ക​ക​പ്പ് ടു​ർ​ണ​മെൻറ് കൂ​ടി​യാ​യി​രി​ക്കും ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്. പ​രി​സ്​​ഥി​തി സൗ​ഹൃ​ദ, കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ ലോ​ക​ക​പ്പാ​ണ് ലോ​ക​ത്തി​ന് മു​ന്നി​ൽ ഖ​ത്ത​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 2018ൽ ​ക​ഹ്റ​മ, മു​വാ​സ​ലാ​ത്ത്, ചൈ​ന ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ പ​രീ​ക്ഷ​ണ ഓ​ട്ടം മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഖ​ത്ത​ർ ദേ​ശീ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ട് 2030െൻ​റ ല​ക്ഷ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​കൊ​ണ്ട് സ​മ​ഗ്ര​വും ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ സ​ർ​വി​സു​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തിെൻറ ശ്ര​മ​ങ്ങ​ളി​ലാ​ണ് ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം. പ​രി​സ്​​ഥി​തി സൗ​ഹൃ​ദ, സു​സ്​​ഥി​ര ഗ​താ​ഗ​ത​ത്തി​ലേ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​തിെൻറ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story