‘ഞങ്ങളുടെ മാർഗദർശിയായ ഡോക്ടർ’
text_fieldsഡോ. ഫുആദ് ഉസ്മാൻ
‘ഖത്തറിന്റെ ആരോഗ്യ മേഖലയിൽ ശക്തമായ സാന്നിധ്യമായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിനെ കെട്ടിപ്പടുത്ത നായകനായിരുന്നു ഡോ. നാസർ മൂപ്പൻ. സഹപ്രവർത്തകരും രോഗികളുമായും ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തിത്വം. ആസ്റ്റർ ഹെൽത്ത് കെയറിൽ എന്നെ എത്തിച്ചതിനു പിന്നിലും അദ്ദേഹത്തിന്റെ നിർബന്ധബുദ്ധിയുണ്ടായിരുന്നു. ഖത്തറിൽ സേവനമനുഷ്ഠിക്കാൻ ഞാൻ തീരുമാനിച്ചപ്പോൾ അത് ആസ്റ്ററിൽ ആയിരിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു. അങ്ങനെയാണ് 2006ൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനെത്തുന്നത്. ആരോഗ്യ സേവന മേഖലയിൽ എന്റെ മാർഗദർശിയായിരുന്നു ഡോ. നാസർ മൂപ്പൻ. മെഡിക്കൽ ഡയറക്ടർ എന്ന നിലയിൽ രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പ്രവർത്തനത്തിലൂടെ ആസ്റ്റർ ഹെൽത്ത് കെയറിനെ ഖത്തറിലെ പ്രധാന ആരോഗ്യ കേന്ദ്രമാക്കി മാറ്റിയതിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും കഠിനാധ്വാനവും പ്രധാനഘടകമായിരുന്നു. ആശുപത്രി പ്രവർത്തനവുമായി രാവിലും പകലിലും രോഗികൾക്കും ജീവനക്കാർക്കും വേണ്ടി സേവനനിരതനായി. ഏതാണ്ട് ഒരു വർഷം മുമ്പ് അസുഖബാധിതനാകും വരെയും സജീവമായിരുന്നു. എന്റെ പിതാവും സഹോദരനും ഉൾപ്പെടെ ഞങ്ങളുടെ കുടുംബവുമായും ഹൃദയബന്ധം സൂക്ഷിച്ച ഒരു മനുഷ്യസ്നേഹിയെയാണ് ഡോ. നാസർ മൂപ്പന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. ആസ്റ്റർ എന്ന കുടുംബത്തിനും തീരാനഷ്ടം’’
(ഡെർമറ്റോളജിസ്റ്റ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

