ഓട്ടിസം ബാധിതർക്ക് ആശുപത്രികളിൽ മുൻഗണന
text_fieldsദോഹ: രാജ്യത്തെ ഓട്ടിസം ബാധിതർക്ക് ഇനി മുതൽ ഹമദ് മെഡിക്കൽ കോർപറേ ഷന് കീഴിലെ മുഴുവൻ ചികിത്സാ കേന്ദ്രങ്ങളിലും പ്രഥമ പരിഗണന നൽകുന ്ന സംവിധാനം നിലവിൽ വന്നു. എച്ച് എം സിക്ക് പുറമേ, ൈപ്രമറി ഹെൽത്ത് കെയർ കേ ാർപറേഷെൻറ ആരോഗ്യ കേന്ദ്രങ്ങളിലും ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എ എസ് ഡി) ബാധിതർക്കായിരിക്കും പ്രഥമ പരിഗണന.
രാജ്യത്തെ ഏത് ആരോഗ്യ കേന്ദ്രത്തിലും അവർക്കായിരിക്കും ചികിത്സക്ക് മുൻഗണനയെന്നും രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കും ഈ സംവിധാനം വിപുലീകരിക്കുമെന്നും നാഷണൽ ഓട്ടിസം പ്ലാൻ മേധാവി ഡോ. നൗഫ് മുഹമ്മദ് അൽ സിദ്ദിഖി പറഞ്ഞു. നാഷണൽ ഓട്ടിസം പ്ലാനിെൻറ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിെൻറ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനുമായും പി എച്ച് സി സിയുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സമീപഭാവിയിൽ സിദ്റ മെഡിസിനിലേക്കും രാജ്യത്തെ സ്വകാര്യ ആശുപത്രികളിലേക്കും ഈ സംവിധാനം വിപുലീകരിക്കും.
ഇതിനായി സെർനൽ ഇലക്േട്രാണിക് സംവിധാനം ഇവിടെയും സജ്ജീകരിക്കുമെന്നും ചികിത്സക്കായി എത്തുന്ന ഓട്ടിസം ബാധിതരെ കാത്തിരിപ്പിന് അനുവദിക്കാതെ എത്രയും പെട്ടെന്ന് അവരുടെ അപ്പോയിൻറ്മെൻറുകൾ നടത്തിക്കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഡോ. നൗഫ് വിശദീകരിച്ചു. രാജ്യത്തെ ഓട്ടിസം ബാധിതരുടെ ആവശ്യങ്ങൾക്കായുള്ള പദ്ധതികൾ നടപ്പാക്കുന്നതിലേക്കാണ് സർക്കാറിെൻറ നീക്കമെന്നും അവർ വ്യക്തമാക്കി.
2017ൽ ആരംഭിച്ച നാഷണൽ ഓട്ടിസം പ്ലാൻ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ഹെൽത്ത് കെയർ, വിദ്യാഭ്യാസം, സാമൂഹികസംഘടനകൾ, വിവിധ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവിടങ്ങളിൽ നിന്നായി പദ്ധതി നടപ്പാക്കുന്നതിന് പങ്കാളികളുണ്ടെന്നും വരും വർഷങ്ങളിൽ അവരും ഇതിെൻറ ഭാഗമാകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
