ഡി.എഫ്.ഐ ചിത്രം 'ദ പ്രസൻറി'ന് ഓസ്കർ നാമനിർദേശം
text_fields‘ദ പ്രസൻറ്’ ചിത്രത്തിലെ രംഗം
ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ (ഡി.എഫ്.ഐ) ഗ്രാൻറ് ഉപയോഗിച്ച് പുറത്തിറക്കിയ ഹ്രസ്വചിത്രം ഓസ്കര് അവാര്‍ഡിന് നാമനിർദേശം ചെയ്യപ്പെട്ടു. ഫലസ്തീന് ബ്രിട്ടീഷ് ചലച്ചിത്രപ്രവര്ത്തകന് ഫറാ നബുല്‍സിയുടെ ഹ്രസ്വചിത്രം 'ദ പ്രസൻറാ'ണ് ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകളില്‍ ലൈവ് ആക്ഷന്‍ ഷോര്‍ട്ട് വിഭാഗത്തിലെ അഞ്ച് നോമിനേഷനുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത്. നടനും നിര്‍മാതാവുമായ പ്രിയങ്ക ചോപ്ര ജോനസും ഗായകനും ഗാനരചയിതാവും നടനുമായ നിക്ക് ജോനാസ് എന്നിവരാണ് 23 ഓസ്കര് വിഭാഗങ്ങളിലെയും നാമനിർദേശങ്ങള്‍ സ്ട്രീം വഴി പ്രഖ്യാപിച്ചത്.
നബൂള്സി രചന നിര്‍വഹിച്ച ഈ ചിത്രമാണ് ഒരാഴ്ച മുമ്പ് മികച്ച ബ്രിട്ടീഷ് ഹ്രസ്വചിത്രത്തിനുള്ള ബാഫ്റ്റ നോമിനേഷന് ലഭിച്ചത്. അവാര്‍ഡ്ദാന ചടങ്ങ് ഏപ്രില്‍ 11നാണ് നടക്കുക. ക്ലര്‍മോണ്ട് ഫെറാണ്ട് ഇൻറര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ 2020ലെ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം നേടിയ 'ദ പ്രസൻറ്' നിരവധി ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇറ്റാലിയന്‍ സംവിധായകനും ഛായാഗ്രാഹകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ ജിയാന്‍ ഫ്രാങ്കോ റോസിയുടെ ഡി.എഫ്.ഐ ഗ്രാൻറ് ലഭിച്ച മറ്റൊരു ചിത്രം മികച്ച ഡോക്യുമെൻററി ഫീച്ചറിനുള്ള ഓസ്കര് ഷോര്ട്ട്ലിസ്റ്റിലുണ്ട്.
ഡി.എഫ്.ഐയുടെ പിന്തുണയുള്ള അഞ്ച് സിനിമകള്‍ ഈ വര്‍ഷത്തെ മികച്ച അന്താരാഷ്്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള രാജ്യങ്ങളുടെ ഔദ്യോഗിക എന്‍ട്രികള്‍ നേടിയിട്ടുണ്ട്. ഇറ്റലിയിലെ ജിയാന്‍ഫ്രാങ്കോ റോസിയുടെ നൊട്ടര്നോ, സുഡാനിലെ അംജദ് അബു അലാലയുടെ യു വില്‍ ഡൈ അറ്റ് ട്വൻറി, ഫലസ്തീനിലെ തര്സാന് അബ്ദുന്നാസറും അറബ് അബുനാസറും ചേര്‍ന്ന് തയാറാക്കിയ ഗസ മോന് അമൂര്‍, മൊറോക്കോയിലെ അലാ എദ്ദിന് അല്ജെമിെൻറ ദി അണ്‍നോണ്‍ സെയിൻറ്, ജോർഡനിലെ അമീന് നായിഫിെൻറ 200 മീറ്റേഴ്സ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.