ഒസാക്ക -കൻസായ് എക്സ്പോ 2025; സന്ദർശകത്തിരക്കിൽ ഖത്തരി 'അർദ' നൃത്തം അരങ്ങേറി
text_fieldsജപ്പാനിലെ ഒസാക്ക -കൻസായ് എക്സ്പോ 2025ൽ അരങ്ങേറിയ ഖത്തറിലെ പരമ്പരാഗതമായ അർദ നൃത്തം
ദോഹ: ഖത്തറിന്റെ സംസ്കാരവും പരമ്പരാഗത പൈതൃകവും ഉൾക്കൊണ്ട് അവതരിപ്പിച്ച അർദ നൃത്തം വീക്ഷിക്കാൻ സന്ദർശകരുടെ തിരക്ക്. ജപ്പാനിലെ ഒസാക്ക-കാൻസായിയിൽ എക്സ്പോ 2025ൽ ഖത്തറിന്റെ പവിലിയനിൽ അരങ്ങേറിയ അർദ നൃത്തം കാണാനാണ് പവിലിയന്റെ മുൻവശത്ത് സന്ദർശകത്തിരക്ക് അനുഭവപ്പെട്ടത്.
ഒസാക്ക-കാൻസായി എക്സ്പോയിൽ ഖത്തർ സംസ്കാരിക മന്ത്രാലയം നടത്തുന്ന വിവിധ കലാപരിപാടികളുടെ ഭാഗമായാണ് അർദ നൃത്തം അവതരിപ്പിച്ചത്. രാജ്യത്തിന്റെ സംസ്കാരിക പാരമ്പര്യം വിവരിക്കുന്ന രീതിയിൽ എക്സ്പോയിലെ ഖത്തർ പവിലിയനിൽ സന്ദർശകർക്കായി ക്രമീകരിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽനിന്നുള്ള പങ്കാളിത്തമുള്ള പരിപാടിയാണ് എക്സ്പോ. വിജ്ഞാന കൈമാറ്റത്തിനും സാംസ്കാരിക വൈവിധ്യത്തിന്റെയും അന്താരാഷ്ട്ര വേദിയായി ഇത് പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

