ഇഫ്താര്‍ രാവുകള്‍ക്ക് രുചിക്കൂട്ടൊരുക്കി ഓറിയന്റല്‍ റസ്റ്റാറന്റ്
text_fieldsദോഹ: ആത്മശുദ്ധീകരണത്തിന്റെ പുണ്യമാസത്തില്‍, അത്രമേല്‍ വിശുദ്ധിയോടെ നോമ്പ് നോല്‍ക്കുന്നവര്‍ക്കായി ഇഫ്താറിനും സുഹൂറിനും വിഭവങ്ങളൊരുക്കി ഓറിയന്റല്‍. വ്രതം അനുഷ്ഠിക്കുന്നവര്‍ക്കായി സുഹൂര്‍ ഭക്ഷണത്തിനുള്ള സൗകര്യം രാത്രി 10 മുതല്‍ പുലർച്ച നാലുവരെ ഓള്‍ഡ് എയര്‍പോര്‍ട്ട് ബ്രാഞ്ചില്‍ ലഭ്യമാണ്. ഇഫ്താര്‍ വിഭവങ്ങളുമായി ബജറ്റ് ബോക്സും പ്രീമിയം ബോക്സും പ്രത്യേകമായും തയാറാക്കിയിട്ടുണ്ട്.
ആവശ്യക്കാരന് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനുള്ള അവസരവുമായാണ് 39 റിയാലിന്റെ പ്രീമിയം ഇഫ്താർ ബോക്സ്. ഡിഡിഗല്‍ തലപ്പാക്കട്ടി ബിരിയാണി അല്ലെങ്കിൽ മലബാർ ദം ബിരിയാണി. ബ്രഡ് ഓപ്ഷനുകളില്‍ പൊറോട്ട, അപ്പം, ഫ്രൈഡ് പത്തിരി. ചിക്കന്‍-ബീഫ് വിഭവങ്ങളില്‍ കറിയോ, ഫ്രൈയോ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.
ഇത്തരത്തില്‍ 14 ഇനം പ്രത്യേകമായി തിരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണ് ഓറിയന്റലിന്റെ പ്രീമിയം ഇഫ്താര്‍ ബോക്സ്. 26 ഖത്തര്‍ റിയാല്‍ വിലയുള്ള ബജറ്റ് ബോക്സില്‍ സ്പെഷല്‍ സ്നാക്സ്, ജ്യൂസ്, തരിക്കഞ്ഞി തുടങ്ങി 11 ഇനങ്ങളുണ്ട്. ചിക്കന്‍-ബീഫ് വിഭവങ്ങള്‍ കസ്റ്റമേഴ്സിന് പ്രത്യേകം തിരഞ്ഞെടുക്കുന്നതിനും ബജറ്റ് ബോക്സില്‍ അവസരമുണ്ട്.
മലയാളിക്ക് പ്രിയങ്കരമായ മലബാര്‍ നോമ്പുതുറ വിഭവം മുതൽ രുചി വൈവിധ്യങ്ങളുടെ നീണ്ട പട്ടിക തന്നെ ഇവിടെയുണ്ട്. ഓറിയന്റല്‍ സ്പെഷല്‍ തരിക്കഞ്ഞി, അങ്കമാലി ബീഫ്, കുംമ്പംകൂട്ടുലര്ത്ത് ബീഫ്, നീല്‍ഗിരി മട്ടന്‍, മട്ടന്‍ സാഗ് വാല, പാല്ക്കിഴി പറാത്ത, കേരള ഫ്രൈഡ് ചിക്കന്‍, കുഞ്ഞിക്കോഴി കുരുമുളകിട്ടത്, വട്ടയപ്പം, ബനാന ഇടിയപ്പം, ബാര്‍ബിക്യു, ഗ്രില്‍, തന്തൂര്‍ വിഭവങ്ങളും നിരവധി വെജ് വിഭവങ്ങളും ഇഫ്താര്‍ ഡിന്നര്‍ സ്പെഷല്‍ മെനുവിലുണ്ട്. ഉന്നക്കായ, കൊഴുക്കട്ട, ഇലയട, വട്ടയപ്പം, പഴംപൊരി, പരിപ്പുവട, ഉഴുന്നുവട തുടങ്ങിയ കൊതിയൂറും വിഭവങ്ങളും നൂറിലേറെ ഇന്ത്യന്‍ സ്വീറ്റ്സുകളും ലഭ്യമാണ്. ഇഫ്താര്‍ വിരുന്നൊരുക്കാന്‍ ഓറിയന്റല്‍ റസ്റ്റാറന്റിലും സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

