നോമ്പുതുറ സ്െപഷലുമായി ഓറിയന്റൽ ബേക്കറി
text_fieldsദോഹ: റമദാനില്‍ നോമ്പുതുറ വിഭവങ്ങളുടെ വൈവിധ്യങ്ങളുമായി ഓറിയന്റല്‍ റസ്റ്റാറന്റ് ബേക്കറി. നാടന്‍ വിഭവങ്ങള്‍ മുതല്‍ നൂറിലധികം ഡിന്നര്‍ വിഭവങ്ങളുമായാണ് ഇത്തവണ റമദാനെ വരവേൽക്കുന്നത്. നോമ്പുനോല്‍ക്കുന്നവരുടെ ആരോഗ്യം കൂടി പരിഗണിച്ചാണ് ഓരോ വിഭവങ്ങളും തയാറാക്കുന്നത്.
നോമ്പെടുക്കുന്നതുപോലെ തന്നെ പ്രധാനമായ നോമ്പുതുറക്കലിന് ശരീരത്തെയും മനസ്സിനെയും നിര്‍മലമാക്കുന്ന വിഭവങ്ങളൊരുക്കുകയാണ് ഓറിയന്റല്‍ ബേക്കറി.
മലയാളിക്ക് പ്രിയങ്കരമായ മലബാര്‍ നോമ്പുതുറ വിഭവം തൊട്ട് രുചി വൈവിധ്യങ്ങളുടെ നീണ്ടപട്ടിക തന്നെ ഒരുക്കുന്നതായി അധികൃതർ അറിയിച്ചു.
ഇഫ്താര്‍ കോംമ്പോ ബോക്സ്, നോമ്പുതുറക്കും സജ്ജമാക്കിയിട്ടുള്ള നോമ്പുതുറ റമദാന് കോംമ്പോ ബോക്സ് എന്നിവയാണ് ഇത്തവണത്തെ സ്പെഷല്‍ ഓറിയന്റല്‍ സ്പെഷല്‍ തരിക്കഞ്ഞി, തറവാടി ചിക്കൻ കറി, എരിപൊരി ചിക്കന്‍, ലാഹോറി ചിക്കന്‍, അഫ്ഗാനി ചിക്കന്‍, കുംമ്പംകൂട്ടുലര്ത്ത് ബീഫ്, നീല്‍ഗിരി മട്ടന്‍, മട്ടന്‍ സാഗ് വാല, പാല് കിഴി പറാത്ത, കോഴി നിറച്ചത്, കിണ്ണത്തപ്പം, ഞണ്ടുമല്ലി പെരളന്‍ തുടങ്ങിയവയും നിരവധി വെജ് വിഭവങ്ങളും ഇഫ്താര്‍ ഡിന്നര്‍ സ്പെഷല്‍ മെനുവിലുണ്ട്.
ഓറിയന്റല്‍ സ്പെഷല്‍ ഇറച്ചി പത്തിരി, ഫ്രഞ്ച് സ്പെഷല്‍ കട്ട്ലറ്റ് (വെജ്-നോണ്‍വെജ്), നാടന്‍ മലബാര്‍ വിഭവങ്ങള്‍. കൂടാതെ ഫിഷ് റൊട്ടി, പൊട്ടറ്റോ റൊട്ടി തുടങ്ങിയവയും പക്കാവടകളില് വൈവിധ്യവുമായി ചിക്കന്‍ പക്കാവട, ബ്രഡ് പക്കാവട, ഒനിയന്‍ പക്കാവട, ഉള്ളിവട. ബജി വിഭവങ്ങളില്‍ ചില്ലി ബജി, ഒനിയന്‍ ബജി, പൊട്ടറ്റോ ബജി, മുട്ട ബജി.
ഖത്തറില്‍ പ്രസിദ്ധമായ ഓറിയന്റലിന്റെ പഫ്സ് വിഭവങ്ങളായ മിനി പിസ, സ്പ്രിങ് റോള്‍, സമോസ വിഭവങ്ങളും തയാറാണ്. മധുരം നിറക്കാന്‍ നൂറിലേറെ ഇന്ത്യന്‍ സ്വീറ്റ്സുകളും റെഡി. ഇഫ്താര്‍ വിരുന്നൊരുക്കാന്‍ ഓറിയന്റല്‍ റസ്റ്റാറന്റിലും സൗകര്യമുണ്ട്. ലെമണ്ജ്യൂസ്, ഡേറ്റ്സ്, ഫ്രൂട്ട്സ്കട്ട്, സ്നാക്ക്സ്, നെയ്ച്ചോര്‍, ബീഫ് കറി, പത്തിരി, ചിക്കന്‍ സ്പെഷല്‍ എന്നിവയുടെ സ്പെഷല്‍ ഇഫ്താര്‍ കോമ്പോ പാക്ക്.
ബിരിയാണി മുതല്‍ സ്വാദൂറും മലബാര്‍ വിഭവങ്ങള്‍. അങ്ങിനെ ഈ റമദാന് കാലത്ത് സംശുദ്ധിയോടെ പ്രാര്ഥനനിരതമായി വിശ്വാസികള്‍ക്കായി വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് ഓറിയന്റല്‍ ബേക്കറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

