നൂറോളം നോമ്പുതുറവിഭവങ്ങളുമായി ഓറിയന്റല്‍ ബേക്കറി
text_fieldsഓറിയന്റൽ ബേക്കറിയിലെ നോമ്പുതുറ വിഭവങ്ങൾ
ദോഹ: മലയാളിക്ക് പ്രിയങ്കരമായ മലബാര്‍ നോമ്പുതുറ വിഭവങ്ങൾ തൊട്ട് രുചി വൈവിധ്യങ്ങളുടെ നീണ്ട കലവറയുമായി റമദാനെ വരവേറ്റുകൊണ്ട് ഓറിയന്റൽ ബേക്കറി. പ്രവാസമണ്ണിലെ ജോലിത്തിരക്കിനിടയിലും നാട്ടിലെ നോമ്പുതുറയുടെ രുചിയും ഓർമയും സമ്മാനിക്കുന്ന രീതിയിലാണ് ഖത്തറിലെ പ്രമുഖ ബേക്കറിയായ മതാർ ഖദീമിലെ ഓറിയന്റൽ ബേക്കറി നോമ്പുതുറ വിഭവങ്ങൾ തയാറാക്കിയത്.
നോമ്പെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് നോമ്പുതുറക്കലും, ഇഫ്താര്‍ വിരുന്നുമെല്ലാം. ശരീരത്തെയും മനസ്സിനെയും നിര്‍മലമാക്കുന്ന ഈ നോമ്പുതുറ ചടങ്ങിനെ അത്രമേല്‍ പരിശുദ്ധമാക്കാനുള്ള വിഭവങ്ങളൊരുക്കുകയാണ് ഓറിയന്റല്‍ ബേക്കറി. ഓറിയന്റല്‍ സ്പെഷല്‍ ഇറച്ചി പത്തിരി, ചൈനീസ് സ്പെഷല്‍ സ്പ്രിങ്ങ് റോള്‍ (വെജ്-നോണ്‍വെജ്), ഫ്രഞ്ച് സ്പെഷല്‍ കട്ട്ലറ്റ്( വെജ്-നോണ്‍വെജ്), മലബാറിന്റെ ബോണ്ട സ്പെഷല്‍, സുഖിയന്‍.
പക്കാവടകളില് വൈവിധ്യവുമായി ചിക്കന്‍ പക്കാവട, ഒനിയന്‍ പക്കാവട, ഉള്ളിവട. ബജി വിഭവങ്ങളില്‍ ചില്ലി ബജി, ഒനിയന്‍ ബജി, പൊട്ടറ്റോ ബജി, മുട്ട ബജി. മലയാളിക്ക് പ്രിയമേറിയ ഇലയട, പഴംപൊരി, പരിപ്പുവട, ഉഴുന്നുവട. ഖത്തറില്‍ പ്രസിദ്ധമായ ഓറിയന്റലിന്റെ പഫ്സ് വിഭവങ്ങള്‍. മധുരം നിറക്കാന്‍ നൂറിലേറെ ഇന്ത്യന്‍ സ്വീറ്റ്സുകള്‍.
നോമ്പുതുറക്ക് മനസ്സ് നിറക്കാനിങ്ങനെ രുചി വൈവിധ്യങ്ങളുടെ അവസാനിക്കാത്ത വിഭവങ്ങളുണ്ട് ഓറിയന്റല്‍ ബേക്കറിയില്‍. ഇഫ്താര്‍ വിരുന്നൊരുക്കാനും സൗകര്യമുണ്ട്.
ലെമണ്ജ്യൂസ്, ഡേറ്റ്സ്, ഫ്രൂട്ട്സ്കട്ട്, സ്നാക്ക്സ്, നെയ്ച്ചോര്‍, ബീഫ് കറി, പത്തിരി, ചിക്കന്‍ സ്പെഷല്‍ എന്നിവയുടെ സ്പെഷല്‍ ഇഫ്താര്‍ കോംബോ പാക്ക്. ബിരിയാണി മുതല്‍ സ്വാദൂറും മലബാര്‍ വിഭവങ്ങള്‍ നിരവധിയുണ്ട്.