കുട്ടികളെ ആകാശയാത്രക്ക് മാടിവിളിച്ച് ഒറിയും ഒറയും
text_fieldsദോഹ: കുട്ടികളെ ആകാശയാത്രക്ക് മാടിവിളിച്ച് ഖത്തർ എയർവേയ്സ്. ഒട്ടകവും കുറുക്കനും മാനും ഫാൽക്കനുമൊക്കെ ഇനി കുട്ടികൾക്കൊപ്പം വിമാനയാത്രയിൽ ഉണ്ടാകും. മാള്‍ ഓഫ് ഖത്തറിലെ കിഡ്സ് മോണ്ടോയില് നടന്ന ചടങ്ങിലാണ് ഒറിക്സ് ‘കുട്ടി ക്ലബ്ബി’ന് തുടക്കമായത്. മരുഭൂമിയിലെ പക്ഷി മൃഗാദികളുടെ രൂപങ്ങള്‍ക്കൊപ്പം ആടിപ്പാടി യാത്ര ചെയ്യാനും അറിവു നേടാനും ഈ ക്ലബ്ബിലൂടെ കുട്ടികൾക്ക് അവസരമൊരുക്കും. മരുഭൂമിയിലെ പ്രത്യേക ഇനത്തില്‍പെട്ട മാന്‍ വര്‍ഗ്ഗമായ ഒറിക്സിനെ അടിസ്ഥാനപ്പെടുത്തി ഖത്തര്‍ എയർവേയ്സ് രൂപപ്പെടുത്തിയെടുത്ത ഒറി, ഒറ എന്നീ പ്രത്യേക കഥാപാത്രങ്ങളും അവരുടെ സുഹൃത്തുക്കളായ കാമില്‍ ഒട്ടകം, ഫായിസ് ഫാല്‍ക്കണ്‍ പക്ഷി, ഫറാഹ് മരുഭൂമിയിലെ കുറുക്കന് എന്നിവരാണ് കുഞ്ഞുങ്ങള്‍ക്ക് ആഹ്ലാദം പകരാനുണ്ടാവുക. കുഞ്ഞുയാത്രക്കാര്ക്ക് പ്രത്യേക തരം ഭക്ഷ്യവിഭവങ്ങളും വിനോദ സജ്ജീകരണങ്ങളും ഒരുക്കും.
2 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. വിവിധ ദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഒറിക്സ് കിഡ്സ് ക്ലബ്ബ് ലോയാലിറ്റി പ്രോഗ്രാം വഴി റജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ ആദ്യവാരം മുതലാണ് പദ്ധതി നിലവില്‍ വരിക. കുട്ടികൾക്ക് വിവിധ സമ്മാനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്ന വിധത്തിലാണ് പദ്ധതി. കളിരൂപങ്ങളിലൂടെ കുട്ടികളെ ബോധവത്കരിക്കാനും ശാസ്ത്രീയമായ അറിവു പകര്ന്നുനല്കാനുമുതകുന്ന പ്രസിദ്ധീകരണങ്ങളും ഉണ്ട്.ഒറിക്സ് കിഡ്സ് ക്ലബിനോടൊപ്പം ഒറിക്സ് കിഡ്സ് ലോയൽറ്റി േപ്രാഗ്രാമിനും ഇതോടൊപ്പം ഖത്തർ എയർവേയ്സ് തുടക്കം കുറിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾക്കായി പ്രത്യേക ഭക്ഷണ പാക്കുകളും കളിപ്പാട്ടങ്ങളും യാത്രയിൽ ലഭിക്കും.
ഖത്തര്‍ എയര്‍വെയിസ് ചീഫ് കമേഴ്സ്യല്‍ ഓഫീസര്‍ ഇഹാബ് അമീന്, മാര്‍ക്കറ്റിംഗ് ആൻറ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ്പ്രസിഡൻറ് സലാം അല്ഷാവാ, കിഡ്സ് മോണ്ടോ ഏജന്‍സിയായ ഓറ എൻറര്‍ടൈന്‍മെൻറ് സർവീസ് മാനേജിംഗ് ഡയരക്ടര്‍ നബീല്‍ ബറകാത്ത് എന്നിവർ ഇതുസംബന്ധിച്ച വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
