സ്മാർട്ട് പാരന്റിങ് സെഷൻ സംഘടിപ്പിച്ചു
text_fieldsഅബ്ദുൽ ജലീൽ മദനി വയനാട് സംസാരിക്കുന്നു
ദോഹ: ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ ഹിലാൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ പാരന്റിങ് സെഷൻ സംഘടിപ്പിച്ചു. കൗൺസലിങ് രംഗത്തെ പരിചയസമ്പന്നനും വിദ്യഭ്യാസ വിചക്ഷണനുമായ അബ്ദുൽ ജലീൽ മദനി വയനാട് സെഷന് നേതൃത്വം നൽകി. ജയപരാജയങ്ങൾ ഉക്കൊള്ളാൻ കുട്ടികളെ പ്രാപ്തരാക്കണം. കുട്ടികളുടെ ജയപരാജയങ്ങളിലും സുഖദുഃഖങ്ങളിലും മാതാപിതാക്കൾ കൂടെയുണ്ടെന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കിയെടുത്താൽ കുട്ടികൾ സാമൂഹിക വിരുദ്ധരുടെ സ്വാധീനത്തിൽ അകപ്പെടുകയില്ല. കുട്ടികൾ മാതൃകയാക്കുന്നത് മാതാപിതാക്കളെയാണ്, അതിനാൽ മികച്ച മാതൃകകൾ സൃഷ്ടിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾ മാതാപിതാക്കളിലുണ്ടാവണമെന്നും അദ്ദേഹം ഉണർത്തി.
ഫോക്കസ് വില്ലയിൽ നടന്ന പരിപാടിയിൽ ഫോക്കസ് ഖത്തർ റീജനൽ സി.ഒ ഒ. അമീർ ഷാജി ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷനൽ ഡയറക്ടർ നാസർ ടി.പി അധ്യക്ഷനായിരുന്നു. ഡിവിഷനൽ ഓപറേഷൻസ് മാനേജർ മിഥ്ലാജ് ലത്തീഫ്, ഡെപ്യൂട്ടി ഡയറക്ടർ അസ്ലം താജുദീൻ, ബാസിൽ, ആഷിഖ് ബേപ്പൂർ, ബാസിത്ത്, ആഷിക്, റിംഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

