‘ദോഹയിലെ എഴുത്തുകാരോടൊപ്പം’ ചർച്ച സദസ്സ് സംഘടിപ്പിച്ചു
text_fields‘ദോഹയിലെ എഴുത്തുകാരോടൊപ്പം’ തലക്കെട്ടിൽ വിമൻ ഇന്ത്യ റയ്യാൻ സോൺ നടത്തിയ ചർച്ച സദസ്സ്
ദോഹ: വായനദിനത്തോടനുബന്ധിച്ച് ‘വെളിച്ചമാണ് വായന’ സന്ദേശവുമായി വിമൻ ഇന്ത്യ റയ്യാൻ സോൺ ‘ദോഹയിലെ എഴുത്തുകാരോടൊപ്പം’ തലക്കെട്ടിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. സി.ഐ.സി റയ്യാൻ സോണൽ ഓഫിസിൽ നടത്തിയ പരിപാടിയിൽ ക്യു.എഫ്.എം റേഡിയോ നെറ്റ് വർക്ക് സി.ഇ.ഒ അൻവർ ഹുസൈൻ മുഖ്യാതിഥിയായി. ശമിന ഹിഷാം, സിദ്ദിഹ, ഷംല ജാഫർ, സുനിൽ പെരുമ്പാവൂർ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ചു. ഫസീല ഷിബിലിയുടെ പ്രാർഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ വിമൻ ഇന്ത്യ റയ്യാൻ സോൺ പ്രസിഡന്റ് റൈഹാന അസ്ഹർ സ്വാഗതവും വൈസ് പ്രസിഡന്റ് സജ്ന കരുവാട്ടിൽ നന്ദിയും പറഞ്ഞു.

