ഈദ് ഫിയസ്റ്റ സംഘടിപ്പിച്ചു
text_fieldsഈദ് ഫിയസ്റ്റയിൽ വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയ കുട്ടികൾ
ദോഹ: സഫ അക്കാദമിക്ക് ചാപ്റ്റർ, ഷിഫ, പുന്നയൂർകുളം വെൽഫെയർ കമ്മിറ്റി, കോതോട് പ്രവാസി കൂട്ടായ്മ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഈദ് ഫിയസ്റ്റ കലാ സാംസ്കാരിക പരിപാടി വക്രയിലെ റോയൽപാലസിൽ അരങ്ങേറി. അഷറഫ് വാക്കയിൽ ഉദ്ഘാടനം നിർവഹിച്ചു. ഫൈസൽ കെ അധ്യക്ഷതവഹിച്ചു. ഷമീർ കല്ലൂർ, സുബൈർ സി.പി, ഷംസുദ്ദീൻ മാടപ്പാട്ട്, ലത്തീഫ് വടക്കേക്കാട്, റഫീക് അമ്മുണ്ണി, ഇഖ്ബാൽ മാവിൻചുവട്, സൈനുദ്ദീൻ, ഉമർ ഫാറൂഖ്, ഹഫ്ഷിദ് ഹനീഫ്, അബ്ദുൽ ഗഫൂര്‍, ഷാജി പുന്നയൂർ, നൗഫൽ ഇളേമാട്ടിൽ എന്നിവർ വിവിധ സംഘടനകൾക്കുവേണ്ടി പ്രോഗ്രാം നിയന്ത്രിച്ചു. ഒരു മാസക്കാലം നീളുന്ന എജുഫോക്കസ് റമദാൻ ക്വിസ് പ്രോഗ്രാം വിജയി ജസീന അബ്ദുൽ ജലീലിന് കമാൽ കയനയിൽ പുരസ്കാരം സമ്മാനിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയ കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. നമൈല ലത്തീഫ്, റയ ഫൈസൽ, അഖ്സ ഗഫൂര്‍ എന്നിവർ ഓവറോൾ ജേതാക്കളായി. പ്രോഗ്രാം ചീഫ് കോഡിനേറ്റർ നാസി ചമ്മനൂർ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

