Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഘടിത കുറ്റകൃത്യക്കേസ്: യു.എസ് തിരയുന്ന പ്രതിയെ ഖത്തർ കൈമാറി

text_fields
bookmark_border
സംഘടിത കുറ്റകൃത്യക്കേസ്: യു.എസ് തിരയുന്ന പ്രതിയെ ഖത്തർ കൈമാറി
cancel

ദോഹ: അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ അമേരിക്ക തിരയുന്ന ഏഷ്യൻ സ്വദേശിയെ ഖത്തർ യു.എസിന് കൈമാറി. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രാലയം, ആഭ്യന്തര സുരക്ഷാ സേന (ലഖ്‌വിയ), യു.എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) എന്നിവർ ഇന്റർപോളിന്റെ ഏകോപനത്തോടെ നടത്തിയ സംയുക്ത സുരക്ഷാ ഓപറേഷനിലാണ് പ്രതിയെ പിടികൂടിയത്.

അമേരിക്കയിൽ നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ആദ്യം ഖത്തർ പബ്ലിക് പ്രോസിക്യൂഷന് കൈമാറി നിയമനടപടികൾ പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് പ്രതിയെ യു.എസ് അധികൃതർക്ക് വിട്ടുനൽകാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Organized crime case: Qatar hands over suspect sought by the US
Next Story