പുസ്തക പ്രകാശനവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു
text_fieldsതവാസുൽ ഇന്റർനാഷനൽ സെന്റർ ഫോർ പബ്ലിഷിങ്, റിസർച് ആൻഡ് ഡയലോഗ് ഡയറക്ടർ ഡോ. സെബ്രീന ലീ ‘ഹെയിൽസ്റ്റോൺസ്’ പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ‘അടയാളം’ ഖത്തറുമായി സഹകരിച്ച് സംഘടിപ്പിച്ച ചടങ്ങിൽ അൻസാർ അരിമ്പ്രയുടെ ഹെയിൽസ്റ്റോൺസ്, ഷംന ആസ്മിയുടെ ‘പരദേശിയുടെ മേൽവിലാസം’ എന്നീ കവിത സമാഹാരങ്ങൾ പ്രകാശനം ചെയ്തു.ഇറ്റലിയിലെ റോം കേന്ദ്രമായ തവാസുൽ ഇന്റർനാഷനൽ സെന്റർ ഫോർ പബ്ലിഷിങ്, റിസർച്ച് ആൻഡ് ഡയലോഗ് ഡയറക്ടർ ഡോ. സെബ്രീന ലീ ‘ഹെയിൽസ്റ്റോൺസ്’ പ്രകാശനം ചെയ്തു. ഇൻകാസ് ഖത്തർ അഡ്വൈസറി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ് ഏറ്റുവാങ്ങി. ആദ്യപ്രതി ഏബിൾ ഗ്രൂപ് ഡയറക്ടർ ഖാലിദ് കമ്പളവനിൽനിന്ന് ‘അടയാളം’ ഖത്തർ പ്രവർത്തകൻ പ്രദോഷ് സ്വീകരിച്ചു.
‘പരദേശിയുടെ മേൽവിലാസം’ മലയാള നാട് എഡിറ്ററും അൽഷായ ഗ്രൂപ് കൺട്രി മാനേജറുമായ എം.എ. മേതിലാജ് പ്രകാശനം ചെയ്തു. ഐ.സി.സി ഓഫിസ് മാനേജർ മുഹമ്മദ് അഷ്റഫ് ഏറ്റുവാങ്ങി. തൻസിം കുറ്റ്യാടി, അൻസാർ അരിമ്പ്ര എന്നിവർ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീഖ് അറയ്ക്കലിൽനിന്ന് ആദ്യ പ്രതി സ്വീകരിച്ചു. ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡൻറ് ഡോ. കെ.സി. സാബു അധ്യക്ഷതവഹിച്ചു.
അബർദീൻ യൂനിവേഴ്സിറ്റി ഖത്തർ ലെക്ചറർ ത്വയ്യിബ ഇബ്രാഹിം, ബിർല പബ്ലിക് സ്കൂൾ മലയാളം അധ്യാപകൻ റിഷി പനച്ചിക്കൽ എന്നിവർ പുസ്തക പരിചയം നടത്തി.ന്യൂസ് ട്രയൽ എക്സിക്യൂട്ടിവ് എഡിറ്റർ ഹുസൈൻ അഹമ്മദ് വായനാനുഭവം പങ്കുവെച്ചു.
റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, എഴുത്തുകാരൻ പി.ടി. യൂനുസ്, കവി തൻസീം കുറ്റ്യാടി, ഫോക് ഖത്തർ ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ, കൊടിയത്തൂർ ഫോറം പ്രസിഡന്റ് അസീസ്, ഫാർമ കെയർ എം.ഡി നൗഫൽ കട്ടയാട്ടിൽ, മജീദ് നാദാപുരം, മൈൻഡ് ട്യൂൺ ടോസ്റ്റ് മാസ്റ്റർ ബഷീർ അഹമ്മദ് എന്നിവർ സംസാരിച്ചു.
ഫോറം ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതവും ‘അടയാളം’ ഖത്തർ എക്സി. മെംബർ എം.എ. സുധീർ നന്ദിയും പറഞ്ഞു. ശ്രീകല ജെനിൻ പരിപാടി നിയന്ത്രിച്ചു.അൻസാർ അരിമ്പ്രയും ഷംന ആസ്മിയും മറുമൊഴി ഭാഷണം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

