കെഫാഖ് വാർഷികം സംഘടിപ്പിച്ചു
text_fieldsകെഫാഖ് നാലാം വാർഷികാഘോഷം എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ കെഫാഖിന്റെ നാലാമത് വാർഷികം ‘കിരണം 2023’ എന്ന പേരിൽ ദോഹ ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽവെച്ചു നടന്നു. കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ആർജെ സൂരജ് മുഖ്യാതിഥിയായി. ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ എ.പി, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് എ.പി. അബ്ദുൽ റഹ്മാൻ, വിവിധ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പ്രവാസി പുരസ്കാര ജേതാവ് ഡോ. ഷീല ഫിലിപ്പോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഖത്തറിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിച്ച ചെണ്ടമേളം, നൃത്ത പരിപാടി എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. രക്ഷാധികാരി വർഗീസ് മാത്യു, സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ സിബി മാത്യു, വൈസ് പ്രസിഡന്റ് ബിജു പി. ജോൺ, സജി ബേബി, ആൻസി രാജീവ്, ജോജിൻ ജേക്കബ്, ദീപു സത്യരാജൻ, ആശിഷ് മാത്യു, സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ജോബിൻ പണിക്കർ, അനീഷ് തോമസ് എന്നിവർ ജനറൽ കൺവീനറായി പ്രവർത്തിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് സമ്മാനദാനവും വിവിധ കലാകായിക മത്സരവിജയികൾക്ക് ട്രോഫികളും വിതരണം ചെയ്തു.

