സമീക്ഷ പ്രതിഭകൾക്കൊപ്പം ഒരു സായാഹ്നം സംഘടിപ്പിച്ചു
text_fieldsസമീക്ഷ ഖത്തർ സംഘടിപ്പിച്ച പരിപാടിയിൽ പി.കെ. പാറക്കടവ് സംസാരിക്കുന്നു
ദോഹ: കെ.എം.സി.സി സംസ്ഥാന കലാ-സാഹിത്യ-സാംസ്കാരിക വിഭാഗം സമീക്ഷ ‘പ്രതിഭകളോടൊപ്പം ഒരു സായാഹ്നം’ സംഘടിപ്പിച്ചു. എഴുത്തുകാരായ കൽപ്പറ്റ നാരായണൻ, പി.കെ. പാറക്കടവ് എന്നിവർക്ക് കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ . അബ്ദുസ്സമദിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സമീക്ഷ ചെയർമാൻ മജീദ് നാദാപുരം അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം നിർവഹിച്ചു.
എഴുത്തിന്റെ പിറകിലെ അനുഭവങ്ങളും പുതിയ കാല വായന രീതിയെയും തുടങ്ങി വിവിധ വിഷയങ്ങളിൽ ഇരുവരും സദസ്സുമായി സംവദിച്ചു. കുട്ടികൾക്ക് ഇണങ്ങുന്ന നിലയിൽ അവരുടെ വായനയെ ക്രമീകരിക്കണമെന്നും അധ്യാപകർക്ക് അതിൽ വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.
ട്രഷറർ പി.എസ്.എം. ഹുസൈൻ, ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം. ബഷീർ, തൻസീം കുറ്റ്യാടി എന്നിവർ ആശംസകൾ നേർന്നു. സമീക്ഷ കൺവീനർ ഷെഫീർ വാടാനപ്പള്ളി സ്വാഗതവും വൈസ് ചെയർമാൻ ബഷീർ ചേറ്റുവ നന്ദിയും പറഞ്ഞു. സമീക്ഷ വൈസ് ചെയർമാന്മാരായ വീരാൻ കോയ പൊന്നാനി, ഖാസിം അരിക്കുളം, അജ്മൽ ഏറനാട്, കൺവീനർമാരായ ഇബ്രാഹിം കല്ലിങ്ങൽ, സുഫൈൽ ആറ്റൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

