പ്രവർത്തക സംഗമവും ഇഫ്താറും
text_fieldsകെ.എം.സി.സി ഖത്തർ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ഉപഹാരം സംസ്ഥാന പ്രസിഡന്റ്
എസ്.എ.എം ബഷീറിന് നൽകുന്നു
ദോഹ: കെ.എം.സി.സി ഖത്തർ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങൾക്കായി ‘സംഘടന പ്രവർത്തനം സമൂഹനന്മക്ക്’ എന്നപേരിൽ പൊതുപരിപാടിയും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജലീൽ പള്ളിക്കൽ അധ്യക്ഷത വഹിച്ചു.
എംബസി അപെക്സ് ബോഡി സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.എ.എം ബഷീർ, അബ്ദുറഊഫ് കൊണ്ടോട്ടി, അഡ്വ. ജാഫർഖാൻ എന്നിവരെ പരിപാടിയിൽ ആദരിച്ചു.
കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിക്കു കീഴിൽ മെംബേഴ്സ് എംപവർമെൻറ് ക്ലബ്, സ്പാർക്, ഹെൽത്ത് ആൻഡ് വെൽനസ് എന്നീ സബ് കമ്മിറ്റികളെ മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ മണ്ണറോട്ട് പ്രഖ്യാപിച്ചു.
സംസ്ഥാന ഭാരവാഹികളായ കോയ കൊണ്ടോട്ടി, റയീസലി വയനാട്, ഒ.എ. കരീം, എ.വി.എ ബക്കർ, റഹീസ് പെരുമ്പ, നസീർ അരീക്കൽ, ജില്ല ഭാരവാഹികളായ സവാദ് വെളിയങ്കോട്, അക്ബർ വെങ്ങശ്ശേരി, റഫീഖ് പള്ളിയാളി തുടങ്ങി ജില്ല-സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തു. ഷഫീഖ് ഹുദവി റമദാൻ സന്ദേശം നൽകി. അർഷദ് തുറക്കൽ സ്വാഗതവും ഖമറുദ്ദീൻ ഒളവട്ടൂർ നന്ദിയും പറഞ്ഞു.

