Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ർ​ഗാ​നി​ക് ച​ന്ത​യും...

ഓ​ർ​ഗാ​നി​ക് ച​ന്ത​യും ക​ർ​ഷ​ക​ർ​ക്ക് ആ​ദ​ര​വും

text_fields
bookmark_border
ഓ​ർ​ഗാ​നി​ക് ച​ന്ത​യും ക​ർ​ഷ​ക​ർ​ക്ക് ആ​ദ​ര​വും
cancel
camera_alt

എ.​എം സു​ബൈ​റി​നും ഭാ​ര്യ റം​ല​ക്കു​മു​ള്ള ഉ​പ​ഹാ​രം ഫോ​റം പ്ര​സി​ഡ​ന്റ് യാ​സീ​ൻ അ​ബ്ദു​ല്ല സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: കൊ​ടി​യ​ത്തൂ​ർ ഏ​രി​യ സ​ർ​വി​സ് ഫോ​റം നാ​ടി​ന്റെ ഓ​ർ​മ​ക​ളെ പു​ന​രു​ജീ​വി​പ്പി​ച്ചു​കൊ​ണ്ട് കോ​ട്ട​മ്മ​ൽ ഓ​ർ​ഗാ​നി​ക് ച​ന്ത​യും ക​ർ​ഷ​ക​ർ​ക്കു​ള്ള ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​റി​ലെ വീ​ട്ടു​വ​ള​പ്പി​ൽ നി​ര​വ​ധി കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ വി​ള​യി​പ്പി​ക്കു​ന്ന എ.​എം. സു​ബൈ​റി​നും ഭാ​ര്യ റം​ല​ക്കു​മു​ള്ള ഉ​പ​ഹാ​രം ഫോ​റം പ്ര​സി​ഡ​ന്റ് യാ​സീ​ൻ അ​ബ്ദു​ല്ല നി​ർ​വ​ഹി​ച്ചു.

മി​ക​ച്ച വ​നി​ത ക​ർ​ഷ​ക​ക്കു​ള്ള ഉ​പ​ഹാ​രം സൈ​ന​ബ​ക്ക് വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് രേ​ഷ്മാ അ​ലി സ​മ്മാ​നി​ച്ചു. ഹ​ക്കീം മാ​ളി​യേ​ക്ക​ൽ, വ​ഹാ​ബ് കി​ളി​ക്കോ​ട്ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പ​ച്ച​ക്ക​റി കൃ​ഷി​ക​ളും അ​ടു​ക്ക​ള​ത്തോ​ട്ട​ങ്ങ​ളും ന​ട​ത്തു​ന്ന ഫോ​റം പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ഓ​ർ​ഗാ​നി​ക് ച​ന്ത​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള പു​ര​സ്കാ​രം ഫി​ൽ​സ​ർ ടി.​കെ ഷ​ഫ്ന ദ​മ്പ​തി​ക​ൾ ക​ര​സ്ഥ​മാ​ക്കി. ഫ​യാ​സ് കാ​ര​ക്കു​റ്റി, ഫാ​ത്തി​മ റ​ഷ, വി.​കെ. അ​ബ്ദു​ല്ല, അ​മ്ന, ആ​ഷി​ഖ്, യാ​സീ​ൻ, മ​ർ​വ, അ​മീ​ൻ പി.​വി, ഫാ​ഖി​റ ഹ​സ​ൻ, തു​ഫൈ​ൽ, ഷ​ഫീ​ഖ് വി.​വി എ​ന്നി​വ​രെ അ​സീ​സ് പു​തി​യോ​ട്ടി​ൽ, ടി.​ടി. അ​ബ്ദു​ല്ലാ​ഹി, ഇ​എ. നാ​സ​ർ, അ​സീ​സ് എം.​എ, അ​നീ​സ് ക​ല​ങ്ങോ​ട്ട്, ടി.​പി. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.പി.​ആ​ർ ചെ​യ​ർ​മാ​ൻ അ​മീ​ൻ എം.​എ കൊ​ടി​യ​ത്തൂ​ർ ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു.

എ​ൻ​ജി​നീ​യ​ർ എ.​എം. അ​ഫ്സ​ലി​ന് ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി​ക്കൊ​ണ്ട് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ് പി.​വി. അ​മീ​ൻ ഓ​ർ​ഗാ​നി​ക് ച​ന്ത​യു​ടെ വി​ൽ​പ​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഷ​ഫീ​ഖ് വി.​വി, മു​ജീ​ബ് നാ​റ​ഞ്ച​ല​ത്ത്, ഇ​ല്യാ​സ്, അ​മീ​റ​ലി, മ​നാ​ഫ് എം.​കെ, മു​ജീ​ബ് എ.​എം, അ​മീ​ൻ ചാ​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജനറൽ സെക്രട്ടറി സി.കെ റഫീഖ് സ്വാഗതവും എ.​എം ഷാ​ക്കി​ർ ന​ന്ദിയും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsorganic market
News Summary - Organic market and honouring farmers
Next Story