Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​വ​യ​വ​ദാ​നം...

അ​വ​യ​വ​ദാ​നം പു​ണ്യ​മാ​ണ്; കാ​മ്പ​യി​നു​മാ​യി എ​ച്ച്.​എം.​സി

text_fields
bookmark_border
blood-organ donation ramadan campaign Inaugration
cancel
camera_alt

ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ര​ക്ത​ദാ​ന-​അ​വ​യ​വ​ദാ​ന റ​മ​ദാ​ൻ കാ​മ്പ​യി​നി​​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു


ദോ​ഹ: ദാ​ന​ധ​ർ​മ​ങ്ങ​ളു​ടെ മാ​സ​മാ​യ റ​മ​ദാ​നി​ൽ, ഏ​റ്റ​വും പു​ണ്യ​മാ​യ ര​ക്ത​ദാ​ന-​അ​വ​യ​വ​ദാ​ന ക​ർ​മ​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​വു​മാ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ. അ​ൽ​ഫൈ​സ​ൽ വി​തൗ​ട്ട് ബോ​ർ​ഡേ​ഴ്‌​സ് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി ചെ​ന്ന് അ​വ​യ​വ​ദാ​ന​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന ഫീ​ൽ​ഡ് കാ​മ്പ​യി​ന് തു​ട​ക്കം​കു​റി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ 11ാം വ​ർ​ഷ​മാ​ണ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഏ​പ്രി​ൽ ഒ​മ്പ​തു​വ​രെ കാ​മ്പ​യി​ൻ തു​ട​രു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

2013 മു​ത​ൽ തു​ട​രു​ന്ന എ​ച്ച്.​എം.​സി, അ​ൽ ഫൈ​സ​ൽ വി​തൗ​ട്ട് ബോ​ർ​ഡേ​ഴ്‌​സ് ഫൗ​ണ്ടേ​ഷ​ൻ ര​ക്ത-​അ​വ​യ​വ​ദാ​ന കാ​മ്പ​യി​ൻ വ​ലി​യ വി​ജ​യ​മാ​യി മാ​റി​യ​താ​യി ഹ​മ​ദ് മീ​ഡി​യ വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ നാ​യി​ഫ് അ​ൽ ഷ​മ്മാ​രി പ​റ​ഞ്ഞു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കാ​മ്പ​യി​ൻ വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ വി​ജ​യ​മാ​ണ് കൈ​വ​രി​ച്ച​ത്. കാ​മ്പ​യി​നി​ലൂ​ടെ നി​ര​വ​ധി ര​ക്ത- അ​വ​യ​വ​ദാ​താ​ക്ക​ളെ​യാ​ണ് ല​ഭി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ർ ഓ​ർ​ഗ​ൻ ഡൊ​ണേ​ഷ​ൻ സെ​ന്റ​ർ (എ​ച്ച്.​ഐ.​ബി.​എ)​വ​ർ​ഷം മു​ഴു​വ​ൻ തു​ട​രു​ന്ന ദേ​ശീ​യ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് റ​മ​ദാ​നി​ൽ പ്ര​ത്യേ​ക കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഏ​ഴ് ഷോ​പ്പി​ങ് സെ​ന്റ​റു​ക​ളി​ൽ ദേ​ശീ​യ അ​വ​യ​വ​ദാ​ന കാ​മ്പ​യി​ൻ ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഓ​രോ ബൂ​ത്തു​ക​ളി​ലും അ​വ​യ​വ​ദാ​ന കേ​ന്ദ്ര​ത്തി​ന്റെ ല​ക്ഷ്യ​വും ദൗ​ത്യ​വും കാ​ഴ്ച​പ്പാ​ടു​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​രി​ക്കാ​ൻ പ്ര​ത്യേ​കം ന​ഴ്‌​സി​ങ്, അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ജീ​വ​ന​ക്കാ​രെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ത​ത്സ​മ​യ ര​ജി​സ്‌​ട്രേ​ഷ​ൻ സൗ​ക​ര്യ​വു​മൊ​രു​ക്കി​യ​താ​യി എ​ച്ച്.​ഐ.​ബി.​എ മേ​ധാ​വി ഡോ. ​റി​യാ​ദ് ഫാ​ദി​ൽ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് അ​വ​യ​വ​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ഇ​തു​വ​രെ 5.30 ല​ക്ഷം പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 82 വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ, 11 ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ, മൂ​ന്ന് ശ്വാ​സ​കോ​ശം മാ​റ്റി​വെ​ക്ക​ൽ എ​ന്നി​ങ്ങ​നെ സ​ങ്കീ​ർ​ണ​മാ​യ അ​വ​യ​വ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsOrgan donation campaignRamadan 2024
News Summary - Organ donation campaign
Next Story