വിശ്വാസത്തിന്റെ കരുത്തിൽ ജീവിതം ക്രമപ്പെടുത്തുക -സി.പി. ഉമർ സുല്ലമി
text_fieldsശൈഖ് അബ്ദുല്ല ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ സംഘടിപ്പിച്ച
പരിപാടിയിൽ സി.പി. ഉമർ സുല്ലമി സംസാരിക്കുന്നു
ദോഹ: വിശ്വാസത്തിന്റെ കരുത്തിൽ ജീവിതം ക്രമപ്പെടുത്തുന്നതിൽ വിശ്വാസികൾ ശ്രദ്ധ ചെലുത്തണമെന്ന് പ്രമുഖ പണ്ഡിതൻ സി.പി. ഉമർ സുല്ലമി പ്രസ്താവിച്ചു. ശൈഖ് അബ്ദുല്ല ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘ഇസ്ലാമിന്റെ അടിത്തറ ഏക ദൈവ വിശ്വാസമാണ്. വ്യത്യസ്ത കാല ഘട്ടങ്ങളിൽ വ്യത്യസ്ത സമൂഹങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെ പ്രബോധനം ചെയ്യപ്പെട്ട ആ വിശ്വാസത്തെ മുറുകെ പിടിക്കുക എന്നതാണ് ശാശ്വത വിജയത്തിന്റെ മാർഗം’ - അദ്ദേഹം പറഞ്ഞു.
മനുഷ്യ ജീവിതത്തിന്റെ സർവ മേഖലകളേയും സ്പർശിക്കുന്ന വേദ ഗ്രന്ഥമാകുന്നു വിശുദ്ധ ഖുർആനെന്നും ആ ഖുർആനിനെ പിൻപറ്റുന്നതിലൂടെ നമുക്ക് സമാധാനം കണ്ടെത്താൻ സാധിക്കുമെന്നും ‘ഖുർആൻ ജീവിതത്തിന്റെ മാർഗ ദർശനം’ എന്ന വിഷയത്തിൽ സംസാരിച്ച എം.അഹ്മദ് കുട്ടി മദനി പറഞ്ഞു.
ഷമീർ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. അലി ചാലിക്കര, മുജീബുറഹ്മാൻ മദനി എന്നിവർ സംസാരിച്ചു. കെ.എൻ സുലൈമാൻ മദനി, അഷ്റഫ് മടിയാരി, ബഷീർ അൻവാരി, അബ്ദുൽ ലത്തീഫ് നല്ലളം, അബുൽ കലാം ഒറ്റത്താണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

