Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​​ർ​​ബി​​റ്റ​​ൽ...

ഓ​​ർ​​ബി​​റ്റ​​ൽ ഹൈ​​വേ​​യി​​ൽ നാ​​ല് പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​​ൻ കൂ​​ടി വ​രു​ന്നു

text_fields
bookmark_border
ഓ​​ർ​​ബി​​റ്റ​​ൽ ഹൈ​​വേ​​യി​​ൽ നാ​​ല് പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​​ൻ കൂ​​ടി വ​രു​ന്നു
cancel

ദോ​​ഹ: ഓ​​ർ​​ബി​​റ്റ​​ൽ ഹൈ​​വേ​​യി​​ൽ നാ​​ല് പു​​തി​​യ പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​​നു​​ക​​ൾ സ്​​​ഥാ​​പി​​ക്കാ​​ൻ ഖ​​ത്ത​​ർ ഫ്യൂ​​വ​​ൽ ക​മ്പ​​നി​​യാ​​യ വ​​ുഖൂ​​ദ് ടെ​​ണ്ട​​റു​​ക​​ൾ ക്ഷ​​ണി​​ച്ചു.
2018ൽ 30 ​​അ​​ധി​​ക പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​​നു​​ക​​ൾ കൂ​​ടി പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​ഭി​​ക്കു​​മെ​​ന്നും വ​​ർ​​ഷാ​​വ​​സാ​​ന​​ത്തോ​​ടെ പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​​നു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 50 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്നും വ​​ഖൂ​​ദ് വ്യ​​ക്ത​​മാ​​ക്കി. 2020ഓ​​ടെ പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​​നു​​ക​​ളു​​ടെ എ​​ണ്ണം 120 ആ​​ക്കു​​ക​​യാ​​ണ് വ​​ുഖൂ​​ദിെ​​ൻ​​റ ല​​ക്ഷ്യം.
ഓ​​ർ​​ബി​​റ്റ​​ൽ ഹൈ​​വേ​​യി​​ൽ നാ​​ല് പെേ​​ട്രാ​​ൾ സ്റ്റേ​​ഷ​​നു​​ക​​ൾ നി​​ർ​​മ്മി​​ക്കു​​ന്ന​​തി​​ന് ടെ​​ണ്ട​​റു​​ക​​ൾ ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് വ​​ുഖൂ​​ദ് സി ​​ഇ ഒ ​​എ​​ഞ്ചി. സ​​അ​​ദ് റാ​​ഷി​​ദ് അ​​ൽ മു​​ഹ​​ന്ന​​ദി പ​​റ​​ഞ്ഞു.


മി​​സൈ​​ദ്, ഹ​​മ​​ദ് തു​​റ​​മു​​ഖം, ദു​​ഖാ​​ൻ, ലു​​സൈ​​ൽ, അ​​ൽ​​ഖോ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന ത​​ന്ത്ര​​പ്ര​​ധാ​​ന റോ​​ഡി​​ൽ മു​​നി​​സി​​പ്പാ​​ലി​​റ്റി പ​​രി​​സ്​​​ഥി​​തി മ​​ന്ത്രാ​​ല​​യം, ഗ​​താ​​ഗ​​ത മ​​ന്ത്രാ​​ല​​യം, അ​​ശ്ഗാ​​ൽ, ന​​ഗ​​രാ​​സൂ​​ത്ര​​ണ വി​​ഭാ​​ഗം എ​​ന്നി​​വ​​രു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​നു​​ക​​ൾ നി​​ർ​​മ്മി​​ക്കു​​ക​​യെ​​ന്നും അ​​ൽ മു​​ഹ​​ന്ന​​ദി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 20000 ച​​തു​​ര​​ശ്ര​​മീ​​റ്റ​​ർ വി​​സ്​​​തൃ​​തി​​യി​​ലാ​​യി​​രി​​ക്കും പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​​നു​​ക​​ൾ നി​​ർ​​മ്മി​​ക്കു​​ക. കാ​​റു​​ക​​ളു​​ടെ​​യും ട്ര​ക്കു​​ക​​ളു​​ടെ​​യും സ​​ർ​​വീ​​സ്​ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്. ഇ​​തോ​​ടൊ​​പ്പം ത​​ന്നെ സ്​​​റ്റേ​​ഷ​​നോ​​ട് അ​​നു​​ബ​​ന്ധ​മാ​​യി വി​​ശാ​​ല​​മാ​​യ പാ​​ർ​​ക്കിം​​ഗ്, വി​​ശ്ര​​മ​​സ്​​​ഥ​​ലം തു​​ട​​ങ്ങി​​യ​​വ​​ക്കാ​​യി 20000 ച​​തു​​ര​​ശ്ര​​മീ​​റ്റ​​ർ പ്ര​​ദേ​​ശ​​വും വു​​ഖൂ​​ദ് ഏ​ ​റ്റെ​​ടു​​ക്കും.


ഏ​​റ്റ​​വും ഉ​​ന്ന​​ത​​നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചാ​​യി​​രി​​ക്കും പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​​നു​​ക​​ളു​​ടെ നി​​ർ​​മ്മാ​​ണ​​മെ​​ന്നും സി ​​ഇ ഒ ​​വ്യ​​ക്ത​​മാ​​ക്കി. ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ​​യാ​​യി എ​​ട്ട് പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​​നു​​ക​​ൾ തു​​റ​​ന്നു പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചിട്ടുണ്ട്​. മൊ​​ബൈ​​ൽ പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​​നു​​ക​​ള​​ട​​ക്കം 26 പെേ​​ട്രാ​​ൾ സ്​​​റ്റേ​​ഷ​​നു​​ക​​ളു​​ടെ നി​​ർ​​മ്മാ​​ണം പു​​രോ​​ഗ​​മി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും ഇ​​വ​യി​​ല​​ധി​​കം സ്​​​റ്റേ​​ഷ​​നു​​ക​​ളും ഈ ​​വ​​ർ​​ഷ​​ത്തോ​​ടെ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ്ര​​ത്യാ​​ശ പ്ര​​ക​​ടി​​പ്പി​​ച്ചു.
ഫ​​രീ​​ജ് കു​​ലൈ​​ബ്, ഓ​​ൾ​​ഡ് സ​​ല​​ത, ലു​​സൈ​​ൽ സി​​റ്റി–​​ഫോ​​ക്സ്​ ഹി​​ൽ, ഹ​​മ​​ദ് വി​​മാ​​ന​​ത്താ​​വ​​ളം, റൗ​​ദ​​ത് അ​​ൽ ഹ​മാ​​മ, ഖ​​ർ​​തി​​യ്യാ​​ത്, ഗ​​റാ​​ഫ–​​ഇ​​സ്​​​ഗ​​വ, ഹോ​​ൾ​​സെ​​യി​​ൽ മാ​​ർ​​ക്ക​​റ്റ്, മി​​സൈ​​മീ​​ർ സൗ​​ത്ത്, വ​​ക്റ, തു​​മാ​​മ, അ​​ൽ ഫ്റൂ​​ഷ്, അ​​സീ​​സി​​യ, ഉം ​​ഇ​​ബൈ​​രി​​യ, വാ​​ദി അ​​ബാ സ​​ലീ​​ൽ, മെ​​സീ​​ല, വെ​​സ്​​​റ്റ് ബേ, ​​ഒ​​നൈ​​സ–3 എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പെേ​ട്രാ​​ൾ സ്​​​റ്റേ​​ഷ​​നു​​ക​​ളു​​ടെ നി​​ർ​​മ്മാ​​ണം അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsorbital highwail 4 petrol station
News Summary - orbital highwail 4 petrol station-qatar-qatar news
Next Story