റിയാദയിൽ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം ആരംഭിച്ചു
text_fieldsറിയാദ മെഡിക്കൽ സെന്റർ ഡെന്റൽ വിഭാഗത്തിലെ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെ ഉദ്ഘാടനം മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, ഡോ. സാമിർ അസീസ് എന്നിവർ നിർവഹിക്കുന്നു
ദോഹ: റിയാദ മെഡിക്കൽ സെന്റർ ഡെന്റൽ വിഭാഗം വിപുലീകരണത്തിന്റെ ഭാഗമായി ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച ഈ വിഭാഗത്തിൽ ലോകോത്തര നിലവാരത്തിലുള്ള ദന്തരോഗ ചികിത്സാ സൗകര്യങ്ങൾ സേവനദാതാക്കൾക്ക് ലഭ്യമാകും.
ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ 20 വർഷത്തിലധികം പരിചയ സമ്പത്തുള്ള ഡോ. സാമിർ അസീസ് നേതൃത്വം നൽകുന്ന ഈ വിഭാഗത്തിൽ ഡെന്റൽ ഇംപ്ലാന്റുകൾ, ജനറൽ ഡെന്റൽ സേവനങ്ങൾ, പുഞ്ചിരി ക്രമീകരിക്കുന്നതിനുള്ള ഹോളിവുഡ് സ്മൈൽ മേക്കോവർ തുടങ്ങി വിവിധ തരത്തിലുള്ള ദന്തരോഗ ചികിത്സ സൗകര്യങ്ങൾ ലഭ്യമാകും.
ദന്തരോഗ ചികിത്സ വിഭാഗത്തിൽ ഉന്നത നിലവാരത്തിലുള്ള രോഗീപരിചരണവും, അത്യാധുനിക ചികിത്സ സൗകര്യവും ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം കൂട്ടിച്ചേർക്കുന്നതിലൂടെ റിയാദിൽ സേവനദാതാക്കൾക്ക് ലഭ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തോടൊപ്പം ഓർത്തോഡോന്റിക്സ്, എൻഡോഡോന്റിക്സ്, ജനറൽ ഡെന്റൽ എന്നീ വിഭാഗങ്ങളുടെ സേവനവും എല്ലാ ദിവസവും റിയാദ മെഡിക്കൽ സെന്റിൽ ലഭ്യമാണ്. ദോഹ, സി റിങ് റോഡിൽ പ്രവർത്തിക്കുന്ന ജെ.സി.ഐ അംഗീകൃത മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്ററായ റിയാദ മെഡിക്കൽ സെന്ററിൽ 15ല അധികം സ്പെഷാലിറ്റികളും, 26ൽ അധികം വിദഗ്ധരായ ഡോക്ടർമാരും സേവനമനുഷ്ഠിക്കുന്നു. കൂടാതെ റേഡിയോളജി, ലബോറട്ടറി, ഫാർമസി, ഒപ്റ്റിക്കൽ, ഫിസിയോതെറപ്പി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

