ഒപ്പോ റെനോ 15 സീരീസ് ഖത്തറിൽ പുറത്തിറക്കി; ലുലു ഹൈപ്പർ മാർക്കറ്റിൽ വിൽപനക്ക് തുടക്കം
text_fieldsഒപ്പോയുടെ പുതിയ മോഡലായ റെനോ 15 സീരീസ് വിൽപന ചടങ്ങിൽനിന്ന്
ദോഹ: പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ റെനോ 15 സീരീസ് ഖത്തർ വിപണിയിൽ അവതരിപ്പിച്ചു. ദോഹ ഡി-റിങ് റോഡിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുത്തൻ സ്മാർട്ട്ഫോണുകളുടെ ആദ്യ വിൽപന നടന്നത്. ഒപ്പോയുടെയും പ്രൈം ഡിസ്ട്രിബ്യൂഷന്റെയും ലുലു ഹൈപ്പർ മാർക്കറ്റിന്റെയും ഉന്നത പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ആധുനിക എ.ഐ സാങ്കേതികവിദ്യയും മികച്ച കാമറ സംവിധാനങ്ങളും സമന്വയിപ്പിച്ചാണ് റെനോ 15 സീരീസ് വിപണിയിലെത്തുന്നത്.
നൂതനമായ എ.ഐ ഫീച്ചറുകളാണ് റെനോ 15 സീരീസിന്റെ പ്രധാന സവിശേഷത. 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗ്ൾ ഫ്രണ്ട് കാമറക്കൊപ്പം എ.ഐ ഫ്ലാഷ് ഫോട്ടോഗ്രാഫി 2.0, എ.ഐ പോർട്രെയിറ്റ് ഗ്ലോ, എ.ഐ മോഷൻ തുടങ്ങിയ അത്യാധുനിക ഫോട്ടോഗ്രാഫി മോഡുകൾ ഈ ഫോണിലുണ്ട്. മികച്ച പെർഫോമൻസും ആകർഷകമായ ഡിസൈനും ഒത്തുചേരുന്ന ഈ സീരീസ് സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.
ഒപ്പോ റെനോ 15 (512 ജിബി), ഒപ്പോ റെനോ 15 പ്രോ (512 ജിബി) എന്നീ രണ്ട് വകഭേദങ്ങളാണ് ഇപ്പോൾ വിപണിയിലുള്ളത്. റെനോ 15ന് 2199 ഖത്തർ റിയാലും റെനോ 15 പ്രോക്ക് 2699 ഖത്തർ റിയാലുമാണ് വില.
കൂടാതെ, ഈ സീരീസിലെ കുറഞ്ഞ നിരക്കിലുള്ള റെനോ 15 എഫ് (512 ജി.ബി, 256 ജി.ബി) മോഡലുകൾ ജനുവരി 22ന് ഖത്തറിൽ പുറത്തിറക്കും. ഇതിന് യഥാക്രമം 1699 റിയാൽ, 1499 റിയാൽ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
പുതിയ ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്കായി 999 ഖത്തർ റിയാൽ മൂല്യമുള്ള പ്രത്യേക സമ്മാനങ്ങളും ഒപ്പോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വർഷത്തെ അധിക വാറന്റി, സ്ക്രീൻ പ്രൊട്ടക്ഷൻ വാറന്റി, ഒപ്പോ എൻകോ എയർ 4 ഇയർബഡ്സ് എന്നിവയാണ് പരിമിത കാലത്തേക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുക.
ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഒപ്പോ ബ്രാൻഡ് ടീമിലെ സോ മിൻ ഹെയ്ൻ, ഹുസൈൻ, പ്രൈം ഡിസ്ട്രിബ്യൂഷനിൽനിന്ന് ഷാഹിദ്, ഫാസിൽ, ലുലു മാനേജ്മെന്റിൽനിന്ന് ഷിയാസ് പി.പി, സി.കെ സതീശൻ, ഷാനവാസ് മുഹമ്മദ്, മുഹമ്മദ് റിയാസ്, ഷാൻരാജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

