ലുലു ഹൈപ്പർമാർക്കറ്റിൽ OPPO Find X9 Pro ലോഞ്ച് ചെയ്തു
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ OPPO Find X9 Pro ലോഞ്ച് ചടങ്ങിനിടെ
ദോഹ: OPPO മൊബൈൽസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ OPPO Find X9 Pro ലോഞ്ച് ചെയ്തു. ദോഹയിലെ ഡി റിങ് റോഡിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ലോഞ്ചിങ് ചടങ്ങിൽ ഓപ്പോ ഖത്തർ കൺട്രി മാനേജർ സൗ മെയ്ൻ ഹെയ്ൻ, പ്രൈം ഡിസ്ട്രിബ്യൂഷൻ ഡിവിഷൻ മാനേജർ അസ്ഹർ ബക്ഷ്, ലുലു ഗ്രൂപ് റീജനൽ ബയിങ് മാനേജർ ഷിയാസ് പി.പി., ലുലു ഗ്രൂപ് സീനിയർ ബയർ സി.കെ. സതീശൻ, ഷാനവാസ് മുഹമ്മദ് എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുത്തു.
OPPO Find X9 Pro മനോഹരമായ സിൽക്ക് വൈറ്റ്, ടൈറ്റാനിയം ചാർക്കോൾ നിറങ്ങളിൽ വേറിട്ടുനിൽക്കുന്നവയാണ്. 6.78 ഇമ്മേഴ്സിവ് ഡിസ്പ്ലേ, 16GB RAM, 512GB സ്റ്റോറേജ് എന്നീ സവിശേഷതകൾ ഈ ഫോണിനുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്സെറ്റും 7500mAh സിലിക്കൺ -കാർബൺ ബാറ്ററിയുമാണ് ഓപ്പോ ഫൈൻഡ് X9 പ്രോയിലുള്ളത്. ഇത് രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് ഉറപ്പാക്കുന്നു. ലെജൻഡറി ഹാസൽബ്ലാഡ് ബ്രാൻഡുമായി ചേർന്ന് വികസിപ്പിച്ചെടുത്ത 200MP ഹാസൽബ്ലാഡ് ടെലിഫോട്ടോ കാമറ ഫോട്ടോഗ്രാഫി പ്രേമികളെ ആകർഷിക്കുന്നതുമാണ്.
OPPO Find X9 Pro-യുടെ പ്രീ ബുക്കിങ് നവംബർ 18 വരെ ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ലഭ്യമാണ്. 4,599 ഖത്തർ റിയാലിന്റെ പ്രത്യേക ലോഞ്ച് വിലയിൽ പ്രീ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 12 മാസത്തെ എക്സ്റ്റൻഡഡ് വാറന്റിയും സ്ക്രീൻ പ്രൊട്ടക്ഷൻ വാറന്റിയും ലഭിക്കും. കൂടാതെ, OPPO 50W വയർലെസ് ചാർജർ, മാഗ്നെറ്റിക് പ്രൊട്ടക്റ്റീവ് കേസും ഉറപ്പാക്കാം.
കൂടാതെ, ഉപഭോക്താക്കൾക്ക് OPPO Find X9 Pro-യോടൊപ്പം ഹാസൽബ്ലാഡ് കാമറ കിറ്റ് (999 റിയാൽ) പ്രത്യേക കോംബോ ഓഫറിലൂടെ 5,099 റിയാലിന് സ്വന്തമാക്കാം. നവംബർ 19 മുതൽ ഔദ്യോഗിക വിൽപന ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

